മയക്കുമരുന്ന് നല്‍കി മയക്കി: അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ അശ്ലീല ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയിലിട്ടു

Sruthi June 6, 2018
viral-video

പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുന്ന പ്രവണത അവസാനിച്ചിട്ടില്ല.

നടപടി ശക്തമാക്കിയിട്ടും ഇത്തരം നീചപ്രവൃത്തി ഇപ്പോഴും നടക്കുന്നു. ഒഡീഷയിലെ കുര്‍ദ്ദയിലാണ് സമാനമായ സംഭവം നടന്നത്.girl-vulgarityഇവിടെ അധ്യാപകനാണ് വില്ലന്‍. വിദ്യാര്‍ത്ഥിയുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും വൈറലാക്കുകയായിരുന്നു. കുര്‍ദ്ദ ജില്ലയിലെ നാരാനഗ്ര എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും കൂടിയാണ് പ്രചരിപ്പിച്ചത്. സംഭവത്തില്‍ ഇരയായ ജാന്‍ക്യാ എന്ന പെണ്‍കുട്ടി തന്നെയാണ് പോലീസിന് പരാതി നല്‍കിയത്.girlഒരു കമ്പ്യൂട്ടര്‍ കോച്ചിങ് സെന്ററില്‍വെച്ചാണ് സംഭവം നടക്കുന്നത്. അവിടെയുള്ള ടീച്ചര്‍ പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു. പിന്നീട് ഫോട്ടോയും വീഡിയോയും എടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണി പെടുത്തുകയായിരുന്നു.girlതന്നെ വിവാഹം ചെയ്യണമെന്നും ഇല്ലെങ്കില്‍ ഈ വീഡിയോ പുറത്തുവിടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍, ആ ഭീഷണിക്കുമുന്നില്‍ പെണ്‍കുട്ടി തളര്‍ന്നില്ല. പെണ്‍കുട്ടിയോടുള്ള പ്രതികാരമായി അധ്യാപകന്‍ വീഡിയോയും ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.facebookപരാതി രജിസ്റ്റര്‍ ചെയ്ത പോലീസ് സോഷ്യല്‍ മീഡിയയില്‍ നിന്ന് അശ്ലീല ഫോട്ടോയും വീഡിയോയും ഡിലീറ്റ് ചെയ്തു. ഇയാള്‍ക്കായുള്ള തെരച്ചിലിലാണ് പോലീസ്.video

Read more about:
EDITORS PICK