പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Pavithra Janardhanan June 6, 2018

ഒമാനിൽ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പടെ അഞ്ച് ദിവസമാണ് ഈ വര്‍ഷം അവധി ലഭിക്കുക. ജൂണ്‍ 14 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് മന്ത്രാലയം ഉള്‍പ്പടെയുള്ള പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പെരുന്നാള്‍ അവധി.

ജൂണ്‍ 19 മുതല്‍ ഓഫീസുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തൂടങ്ങും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ അവധി ദിനങ്ങള്‍ കുറവാണ്.

Tags: ,
Read more about:
EDITORS PICK