മലപ്പുറത്ത് ബീഹാർ സ്വദേശിനിയെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ: ഈ അരും കൊലക്ക് പിന്നിൽ ഭർത്താവോ..?

Pavithra Janardhanan June 7, 2018

മലപ്പുറത്ത് ബീഹാർ സ്വദേശിനിയെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവും രണ്ടു മക്കളുമൊത്ത് താമസിക്കുകയായിരുന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അനൂന അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയായിരുന്ന ഗുഡിയാ ഖാത്തൂനെ(30) ആണ് കൊല്ലപ്പെട്ടത്.

ബിഹാര്‍ നബാഡ് ജില്ലയിലെ ബഹാഡ്പുര്‍ സ്വദേശിനിയാണ് ഇവർ. അതേസമയം ഇവരുടെ ഭര്‍ത്താവ് നൗഷാദിനെയും രണ്ടുമക്കളെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊല നടത്തിയ ശേഷം ഇയാള്‍ മക്കളുമായി നാടുവിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.

death

ഭാര്യയെ കൊലപ്പെടുത്തിയ വിവരം നൗഷാദ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരമണിയോടെ സുഹൃത്തുക്കളെ വിളിച്ച്‌ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ രാത്രിയായതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

ഭര്‍ത്താവ് നൗഷാദിനെയും കുട്ടികളെയും കണ്ടെത്തുന്നതിനായി ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു. കൊലയ്ക്കു പിന്നില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. എട്ട് വര്‍ഷമായി പ്രദേശത്ത് താമസിക്കുന്ന കുടുംബം പുതിയ താമസസ്ഥലത്തേക്ക് മാറിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. നൗഷാദ് മാര്‍ബിള്‍ തൊഴിലാളിയാണ്.

Tags:
Read more about:
EDITORS PICK