കാര്‍ നിര്‍ത്തി പെണ്‍കുഞ്ഞിനെ സ്ട്രീറ്റിലെ ഒരു മൂലയില്‍ ഉപേക്ഷിച്ചു, ക്രൂരത ചെയ്തത് സ്ത്രീ, കുഞ്ഞ് ഗുരുതരാവസ്ഥയില്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

Sruthi June 7, 2018
new-born

കഴിഞ്ഞ ആഴ്ച എടപ്പള്ളില്‍ അമ്മയും അച്ഛനും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച വാര്‍ത്ത ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനുപിന്നാലെ വീണ്ടും സമാനമായ സംഭവം നടന്നിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്ട്രീറ്റിലാണ് ഒരു സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.familyപതുക്കെ കാര്‍ നിര്‍ത്തി കാറില്‍ നിന്ന് പുറത്തിറങ്ങാതെ ജനല്‍ വഴി കുഞ്ഞിനെ സ്ട്രീറ്റിന്റെ ഒരു മൂലയില്‍ വെക്കുകയായിരുന്നു. പിന്നീട് കാറുമായി ആ സ്ത്രീ മുന്നോട്ടുനീങ്ങുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് വൈറലാകുകയായിരുന്നു.babyഗ്രെ നിറത്തിലുള്ള സാന്‍ഡ്രോ കാറിലാണ് യുവതി എത്തിയത്. അടുത്തടുത്തു കിടക്കുന്ന സ്ട്രീറ്റായിരുന്നു അത്. ചെറിയൊരു വഴിയും അവിടെ ഒരു വീടിന്റെ സ്‌റ്റെപ്പിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുഞ്ഞിനെ രക്ഷപ്പെടുത്ത് ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയിലാണെന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.newbornതങ്ങളുടെ പരമാവധി ചികിത്സ നല്‍കുന്നുണ്ടെന്നും, രക്ഷപ്പെടുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Read more about:
EDITORS PICK