സൗദിയിൽ ഡോക്ടർമാരുടെ കുറവ്

Pavithra Janardhanan June 8, 2018

സൗദി അറേബ്യയിലെ വർധിച്ചു വരുന്ന ജനസംഖ്യയുടെ ആവശ്യകതയ്ക്കനുസരിച്ച് 2020 ആകുമ്പോഴേക്കും പതിനായിരത്തിലധികം ഡോക്ടർമാർ കൂടി വേണ്ടി വരുമെന്നു റിപ്പോർട്ട്. നഴ്സുമാർ, ടെക്നീഷ്യൻമാർ, മെഡിക്കൽ ജീവനക്കാർ എന്നിവരെയും കൂടുതലായി വേണ്ടി വരുമെന്നും 2030 നകം അയ്യായിരത്തോളം ആശുപത്രി കിടക്കകൾ അധികമായി സജ്ജീകരിക്കണമെന്നും പറയുന്നു.

കൺസൽറ്റൻസി സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് നടത്തിയ പഠനത്തിന്റെ വിവരങ്ങൾ അറബ് ന്യൂസാണു പുറത്തുവിട്ടത്.

വീസ ചട്ടങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം വിദേശികളായ വിദഗ്ധരെ രാജ്യത്തേക്കു കൊണ്ടുവരാനും നിലനിർത്താനുമുള്ള വഴികൾ തേടേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Read more about:
EDITORS PICK