മൂന്നുവര്‍ഷത്തെ നരകയാതനകള്‍ക്കുശേഷം അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

Sruthi June 9, 2018
atlas-ramachandran

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍
മോചിതനായി. ഏറെ നാളെത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കുമാണ് വിരാമമായത്.

2015ലാണ് അറ്റ്‌ലസ് ദുബായില്‍ ജയിലിലായത്. രണ്ട് ദിവസം മുന്‍പ് അദ്ദേഹം ജയില്‍ മോചിതനായി എന്നാണ് വിവരം.atlas-ramachandranപാസ്‌പോര്‍ട്ട് രേഖകളിലാണ് ഇത്തരം കാര്യങ്ങള്‍ വ്യക്തമാകുന്നത്. 2015 ഓഗസ്റ്റ് മുതല്‍ അദ്ദേഹം ദുബായില്‍ തടവിലായിരുന്നു. 25 ബാങ്കുകള്‍ അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരുന്നു. എന്നാല്‍, പല ബാങ്കുകളും കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. ചില ബാങ്കുകളാണ് കേസ് പിന്‍വലിക്കാനും ധാരണയാകാനും തയ്യാറാകാതിരുന്നത്.atlast-ramachandranഎന്നാല്‍, ആ ബാങ്കുകളും ധാരണയായതോടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമായത്. അതേസമയം, അദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള മടക്കം വൈകുമെന്നാണ് വിവരം.atlasഅറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി സുഷമ സ്വരാജിന്റെ നേതൃത്വം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്‍ അദ്ദേഹത്തെ പുറത്തിറക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.

കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണ് എം.എം. രാമചന്ദ്രന്‍ നായര്‍ എന്ന മലയാളിയുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെനിന്നാണ് അദ്ദേഹം അറ്റ്ലസ് രാമചന്ദ്രനായി ഉയര്‍ന്നത്. കുവൈത്തിലായിരുന്നു ആദ്യം ജ്വല്ലറി തുറന്നത്. atlas-ramachandranപലരില്‍നിന്നായി മൂലധനം സമാഹരിച്ചു കൊണ്ടായിരുന്നു ഇത്. 1980 കളുടെ അവസാനത്തോടെ യു.എ.ഇയിലേക്ക് ജ്വല്ലറി ശൃംഖല വ്യാപിപ്പിച്ചു. പിന്നീട് ദുബായ് തന്നെയായി അറ്റ്ലസ് ജ്വല്ലറിയുടെ പ്രധാന കേന്ദ്രം. ഗള്‍ഫില്‍ മാത്രമായി അറ്റ്ലസ് ജ്വല്ലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകളുണ്ടായിരുന്നു.atlas-ramachandranനല്ല ബിസിനസുകാരനായിട്ടാണു അറ്റ്ലസ് രാമചന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. മറ്റു പ്രമുഖ ജ്വല്ലറിക്കാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും അറ്റ്ലസിനെക്കുറിച്ച് ഒരു ആരോപണവും ആരും ഉന്നയിച്ചില്ല.atlas

റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് ഒരു പ്രവാസി നയിച്ചതോടെയാണ് അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങിയതെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചതിക്കുഴിയിലൂടെ എസ്റ്റേറ്റ് ബിസിനസിലേക്ക് കൊണ്ടു വന്ന് കുടുക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നു.atlas-ramachandran

ഒരു കേസില്‍ മാത്രം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടാണ് അറ്റ്ലസ് രാമചന്ദ്രന്‍ ജയിലിലായത്. പിന്നീട് 25 ഓളം കേസ് പിന്നാലെ വരികയായിരുന്നു. ജയില്‍ മോചിതനായി പുറത്തെത്തിയാല്‍ ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ.

Read more about:
EDITORS PICK