പ്രവാസികള്‍ക്ക് ഈദ് പ്രമാണിച്ച് ഒരു സന്തോഷവാര്‍ത്ത: മികച്ച ഓഫറുകള്‍ സ്വന്തമാക്കൂ

Sruthi June 10, 2018
shopping-mall

ഈദ് പ്രമാണിച്ച് ഗള്‍ഫ് നാടുകളില്‍ ഒരുക്കങ്ങള്‍ മുന്‍പേ തുടങ്ങി കഴിഞ്ഞു. ഈദ് ഫെസ്റ്റ് ആഘോഷങ്ങളും അബുദാബി സമ്മര്‍ സീസണ്‍ വാര്‍ഷികവും പ്രമാണിച്ച് യുഎഇ നിവാസികള്‍ക്ക് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസങ്ങളാണ് കടന്നുപോകുന്നത്.dubai-uaeയുഎഇയില്‍ ഷോപ്പിങ്ങ് മാളുകളില്‍ വമ്പന്‍ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ ഏഴ് മാളുകളില്‍ ജൂണ്‍ 15നാണ് 90 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ നേരത്തേക്കാണ് 90 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുക.eidവൈകാതെ ഉടന്‍ തന്നെ ഓഫറുകള്‍ സ്വന്തമാക്കിക്കോളൂ. ജൂണ്‍ 15 രാവിലെ 10 മുതല്‍ പിറ്റേന്ന് രാവിലെ 10 വരെയാണ് ഡിസ്‌കൗണ്ട് മേള. വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, അല്‍ ജിമി മാള്‍, ദല്മ മാള്‍, ഹിലി മാള്‍, മറീന മാള്‍, ബവദി മാള്‍, യാസ് മാള്‍ എന്നീ മാളുകളിലാണ് ഓഫര്‍ ഒരുക്കിയിരിക്കുന്നത്.uaeഅബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം വകുപ്പാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read more about:
EDITORS PICK