ബഹ്റൈനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുറച്ചു: പ്രതീക്ഷയിൽ പ്രവാസികൾ

Pavithra Janardhanan June 11, 2018

ബഹ്റൈനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകളിൽ ഗണ്യമായ കുറവ്. അവധിക്കാലത്താണ് നിരക്കുകളിൽ ഇത്തരത്തിൽ ഗണ്യമായ കുറവ് നൽകിയിരി ക്കുന്നത്. എന്നാൽ മുൻ വർഷം 160 മുതല്‍ 180 ദിനാര്‍ വരെ ഉണ്ടായിരുന്ന ടിക്കറ്റ് വില ഇപ്പോള്‍ 120 – 140 ദിനാര്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുറഞ്ഞതോടെ നാട്ടില്‍ പെരുന്നാള്‍ കൂടാനാകും എന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഇതുപ്രകാരം ബുക്ക് ചെയ്തവര്‍ക്ക് മടക്കയാത്ര ഉള്‍പ്പെടെ 140 ദിനാറോളമാണ് നല്‍കേണ്ടി വന്നത്. വിവിധ വിമാന കമ്ബനികളുടെ നിരവധി വിമാനങ്ങളാണ് ബഹ്‌റൈനില്‍ നിന്ന് ദിനം പ്രതി കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ഇത്തിഹാദ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും കോഴിക്കോടേക്കും സര്‍വീസ് നടത്തുന്നുണ്ട്.

Tags:
Read more about:
EDITORS PICK