വീട്ടമ്മയുടെ മുട്ടുകാല്‍ പ്രയോഗത്തില്‍ ദേ കിടക്കുന്നു പ്രതി ; എട്ടാം ക്ലാസുകാരിയെ ബസില്‍ അപമാനിച്ചയാളെ കൈയ്യോടി കൈകാര്യം ചെയ്ത് വീട്ടമ്മ

Falcon News Desk June 12, 2018

കാസര്‍ഗോഡ്: കേരള പോലീസ് സ്ത്രീകള്‍ക്ക് നല്‍കി വരുന്ന സ്വയം പ്രതിരോധ കോഴ്‌സുകള്‍ സമൂഹത്തിന് ഗുണം ചെയ്തുതുടങ്ങിയെന്നാണ് കാസര്‍ഗോഡ് നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ബസില്‍ യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ കടന്ന് പിടിച്ചയാളെയാണ് വീട്ടമ്മ സെല്‍ഫ് ഡിഫന്‍സ് കോഴ്‌സിലൂടെ പഠിച്ച മുറകള്‍ ഉപയോഗിച്ച് കീഴ്‌പ്പെടുത്തിയത്. ഇതോടെ വീട്ടമ്മയായ വിമലയെ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് തന്നെ വിളിച്ചുവരുത്തി അനുമോദിക്കുകയായിരുന്നു.

Image result for drunk person attacked girl in bus at kasargod

പരപ്പ- ഒടയംചാല്‍ റൂട്ടിലോടുന്ന ബസിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബസില്‍ സ്‌കൂള്‍ യൂണിഫോമില്‍ യാത്ര ചെയ്യുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഒരു മദ്യപാനി ശല്ല്യപ്പെടുത്തുന്നു. പെണ്‍കുട്ടി പലപ്പോഴും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് യാത്രക്കാരിയായിരുന്ന വിമല പ്രശ്‌നത്തില്‍ ഇടപെടുന്നത്. മദ്യപാനിയുടെ രീതിയെ ചോദ്യം ചെയ്ത വിമല, കാല്‍മുട്ട് വെച്ച് മദ്യപാനിയുടെ നാവിക്ക് ഇടിക്കുകയായിരുന്നു. ഇതോടെ മദ്യപാനി ഫ്‌ലാറ്റ്. തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറുകയായിരുന്നു.

Image result for drunk person in bus symbolic image

വിമല പരപ്പ എസ്.ടി ആനിമേറ്ററാണ്. എസ്പിയുടെ ചേംമ്പറില്‍ നടന്ന വനിത സെല്‍ ഉപദേശക സമിതി യോഗത്തില്‍ വെച്ചാണ് വിമലയെ പോലീസ് അനുമോദിച്ചത്. പ്രശസ്തി പത്രവും 1000 രൂപയുമാണ് പോലീസ് നല്‍കിയത്. വനിത സെല്‍ സിഐ നിര്‍മ്മല., ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ്, തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Read more about:
EDITORS PICK