കുത്തിക്കൊല്ലടീ അവളെ..അമ്മ മകളുടെ കൈയ്യിലേക്ക് കത്തി കൊടുത്തു, സുഹൃത്തിന്റെ മുഖത്തും നെഞ്ചിനും കൈക്കും മകള്‍ വെട്ടി

Sruthi June 12, 2018
knife

അമ്മ മകളുടെ കൈയ്യില്‍ ആയുധം വെച്ചു കൊടുത്തു. 14 വയസ്സുള്ള പെണ്‍കുട്ടി കത്തികൊണ്ട് മറ്റൊരു പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

രണ്ടുപേര്‍ പല്ലും നഖവും കത്തിയും ഉപയോഗിച്ച് ആക്രമിക്കുന്ന ഭീകര ദൃശ്യങ്ങളാണ് വൈറലായത്.Knifeഈ അക്രമത്തിന് കൂട്ടുനിന്നതാകട്ടെ സ്വന്തം അമ്മയും. മകളെ അക്രമകാരിയാക്കുന്നത് അമ്മ തന്നെ. കത്തി കൈയ്യിലേക്ക് കൊടുത്ത് വെട്ടി കീറെടീ ഇവളെ എന്നാണ് അമ്മ പറയുന്നത്. അതേസമയം, അക്രമത്തിനിടെ മറ്റൊരു പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കത്തിമുനയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമിക്കും പരിക്കേറ്റിരുന്നു.knife-attack13 വയസ്സുള്ള പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മുഖത്തും,കൈക്കും,നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ പരിസരത്താണ് അക്രമം നടന്നത്.blood

ബ്രസീലിലെ ബെലമിലുള്ള നോസാ സെനോറ ദാസ് ഗ്രാസസ് സ്‌കൂള്‍ ഗേറ്റിനു സമീപമാണ് അക്രമം നടന്നത്. അമ്മയ്ക്കായിരുന്നു ഈ വാക്ക് തര്‍ക്കത്തില്‍ പ്രധാന റോള്‍. വാക്ക് തര്‍ക്കം പിന്നീട് കത്തിക്കുത്തിലെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടുണ്ടായ അഭിപ്രായ വ്യത്യാസമാണ് അക്രമത്തിന് വഴിവെച്ചത്.woman-with-faceപെണ്‍കുട്ടിയെ അമ്മയുടെ പേര് എലൈന്‍ സാന്റിയാഗോ എന്നാണ്. വാക്ക് തര്‍ക്കം അവസാനിച്ചപ്പോള്‍ അമ്മ മകളുടെ കൈയ്യിലേക്ക് കത്തി വെച്ചു കൊടുക്കുകയായിരുന്നു. സംഭവത്തിനുശേഷം മകളെയും അമ്മയെയും കാണാനില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവര്‍ക്കായുള്ള തിരച്ചിലിലാണ് പോലീസ്.

Read more about:
EDITORS PICK