വേദിയിൽ പൊട്ടിക്കരഞ്ഞ് പേളി മാണി

Pavithra Janardhanan June 12, 2018

വേദിയിൽ പൊട്ടിക്കരഞ്ഞ് പേളി മാണി.മികച്ച അഭിനയശേഷിയുള്ള 16 യുവതി യുവാക്കൾ വേദിയിൽ മാറ്റുരക്കുന്ന നായികാ നായകൻ വേദിയിലാണ് പേളി മാണി പൊട്ടിക്കരഞ്ഞത്. സംവിധായകൻ ലാൽ ജോസ് ആണ് പരിപാടിയുടെ വിധി കർത്താവായെത്തുന്നത്. കഴിഞ്ഞ ദിവസം മഴവിൽ മനോരമയിലെ ഈ പരിപാടിക്കിടെ അവതാരകയായ പേളി മാണി മുഖം റൗണ്ടിൽ മത്സരാർഥിയായ ശംഭുവിന്റെ പ്രകടനം കണ്ടാണ് കരഞ്ഞത്.

ഡിപ്രഷൻ ബാധിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന യുവാവിനെയാണ് ശംഭു അവതരിപ്പിച്ചത്. അതിഗംഭീരമായി അഭിനയിച്ച ശംഭുവിനെ വിധികർത്താവായ ലാൽജോസും മെന്റേർസ് ആയ ചാക്കോച്ചനും സംവൃതയും വാനോളം പ്രശംസിച്ചിരുന്നു.

വിഷാദരോഗം ബാധിച്ച്‌ ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന യുവാവിനെ അവതരിപ്പിച്ച ശംഭു എന്ന മത്സരാര്‍ത്ഥി യുടെ ഈ പെര്‍ഫോമന്‍സ്  സദസ്സ് ഒന്നടങ്കം വളരെ സീരിയസ്സായി വീക്ഷിച്ച പ്രകടനം കൂടിയായിരുന്നു ഇത്.

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന യുവാവിന്റെ ഭാവം കൃത്യമായി അഭിനയിച്ച്‌ ഫലിപ്പിക്കാന്‍ ശംഭുവിന് കഴിഞ്ഞിരുന്നു.

Read more about:
RELATED POSTS
EDITORS PICK