പൊലീസുകാരെ മാത്രം കൊള്ളയടിക്കുന്ന ഇരുപതുകാരൻ പിടിയിൽ

Pavithra Janardhanan June 12, 2018

മുംബൈ: പൊലീസുകാരെ മാത്രം കൊള്ളയടിക്കുന്ന 20കാരനായ കമല്‍ജിത്ത് സിംഗ് എന്നയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍ചൗക്കിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന മോഷണപരമ്പരയിലാണ് ഇയാള്‍ പിടിയിലായത്. ബുധനാഴ്ച്ച ഒരു പൊലീസുകാരന്റെ വീട്ടില്‍ നിന്നും 60 ഗ്രാം സ്വര്‍ണവും 2800 രൂപയും ഇയാള്‍ മോഷ്ടിച്ചു. ഇതിന് പിന്നാലെ മറ്റ് രണ്ട് പൊലീസുകാരുടെ വീട്ടില്‍ കയറുമ്പോഴാണ് പിടിയിലായത്.

എന്നാല്‍ ഇതിന് മുമ്പ് ഇയാള്‍ 59.000 രൂപ മറ്റൊരാളുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചിരുന്നു. നഗരത്തില്‍ ചെറുപ്പത്തില്‍ തന്നെ നിരവധി മോഷണം കമല്‍ജിത്ത് നടത്തിയതായി വഡല പൊലീസ് വ്യക്തമാക്കി. പൊലീസുകാരുടെ വീട്ടിലും ഹെഡ്ക്വാര്‍ട്ടേഴ്സിലും സുരക്ഷയ്ക്ക് ആരും ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 15ഓളം പൊലീസുകാരുടെ വീടുകളിലാണ് ഇയാള്‍ മോഷണം നട്തതിയതെന്നും പൊലീസ് വ്യക്തമാക്കി.

Tags: ,
Read more about:
EDITORS PICK