ദിലീപ് സംവിധാനത്തിലേക്ക്: ആദ്യ ചിത്രത്തില്‍ നായകനാകുന്നത് സൂപ്പര്‍സ്റ്റാര്‍

Sruthi June 13, 2018
dileep

കമ്മാര സംഭവത്തിനുശേഷം ദിലീപ് സംവിധാനം ചെയ്യാനൊരുങ്ങുന്നു. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തില്‍ നായകനാകുന്നതാകട്ടെ നമ്മുടെ മെഗസ്റ്റാര്‍ മമ്മൂട്ടിയും.dileep_mammoottyചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നും ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ തുടങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മമ്മൂട്ടിയുടെ എക്കാലത്തെയും മാസ് ചിത്രമായി ഈ പ്രൊജക്ടിനെ മാറ്റാനാണ് ദിലീപിന്റെയും അണിയറ പ്രവര്‍ത്തകരുടെയും പദ്ധതി.mammootty-dileepഉദയനും സിബിയുമായി ദിലീപ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അറിയുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ രചിക്കുന്നതും സംഗീതം നല്‍കുന്നതും നാദിര്‍ഷയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത മാസം ഡിങ്കന്റെ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളുമുണ്ട്.dinkan

ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവാണു ഡിങ്കന്‍ സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ കേസുകളില്‍ കുടുങ്ങി കിടന്നതു കൊണ്ടാണ് ഡിങ്കന്റെ ചിത്രീകരണം വൈകാന്‍ കാരണം. നേരത്തെ തുടങ്ങാനിരുന്ന ചിത്രമാണ് ഡിങ്കന്‍. നാദിര്‍ശ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദിലീപാണ് നായകനെന്നും റിപ്പോര്‍ട്ടുണ്ട്. കേശു ഈ വീടിന്റെ നാഥന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK