സൂപ്പര്‍ ഡീലക്‌സ് സന്തോഷം പങ്കുവെച്ച് സാമന്തയും ഫഹദ് ഫാസിലും, ചിത്രങ്ങള്‍ കാണാം

Sruthi June 13, 2018
samantha-fahad

വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ ആയി എത്തുന്ന സിനിമയാണ് സൂപ്പര്‍ ഡീലക്സ്. സാമന്തയാണ് നായികയായി എത്തുന്നത്.

ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഫഹദ് ഫാസിലും എത്തുന്നുണ്ട്. ശില്‍പ എന്ന ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് സേതുപതി എത്തുന്നത്.fahad-fazilചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായി. ഇതിന്റെ സന്തോഷം കേക്ക് മുറിച്ചാണ് സാമന്തയും ഫഹദും അണിയറ പ്രവര്‍ത്തകരും ആഘോഷിച്ചത്. സാമന്തയുടെ സന്തോഷത്തില്‍ സംവിധായകന്‍ ത്യാഗരാജും പങ്കുചേര്‍ന്നു. വേലൈക്കാരനുശേഷമുളള ഫഹദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് സൂപ്പര്‍ ഡീലക്സ്.vijay-sethupathiആരണ്യ കാണ്ടം എന്ന സിനിമയ്ക്കുശേഷം ത്യാഗരാജ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് സൂപ്പര്‍ ഡീലക്സ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.Samanthaചിത്രത്തിലെ വിജയ് സേതുപതിയുടെ ലുക്ക് കഴിഞ്ഞ വര്‍ഷം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സാരിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വിജയ്യുടെ ചിത്രമാണ് പുറത്തുവിട്ടത്.

Read more about:
EDITORS PICK