കൊലപാതകത്തിന് ക്വട്ടേഷന്‍ തന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ ഫ്രീ: കോമഡി ഗ്യാങ്‌സ്റ്റര്‍ ആയി വിജയ് സേതുപതി, ട്രെയിലര്‍ കാണാം

Sruthi June 13, 2018
vijay-sethupathi

വ്യത്യസ്ത ലുക്കിലൂടെ ആരാധകരെ ആവേശം കൊള്ളിക്കുന്ന തമിഴ് സൂപ്പര്‍സ്റ്റാറാണ് വിജയ് സേതുപതി. കോമഡി ഗുണ്ടയായിട്ടാണ് വിജയ് പുതിയ ചിത്രമായ ജുംഗയില്‍ എത്തുന്നത്.

കൊലപാതകത്തിന് ക്വട്ടേഷന്‍ തന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ ഫ്രീ.vijay-sethupathiഇത് പറയുന്നത് നായകനാകുന്ന ഗ്യാങ്സ്റ്റര്‍ ആണ്. ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 2.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. ഒരുകാലത്ത് കൊണ്ടാടപ്പെട്ട സൂപ്പര്‍ താരചിത്രങ്ങളിലെ ക്ലീഷേകള്‍ സ്പൂഫുകളാവുന്ന കാലത്ത് ചിരിപ്പിക്കുന്ന അധോലോക നായകനാണ് ജുംഗ.sayyeshaaസയേഷ നായികയാവുന്ന ചിത്രത്തില്‍ മലയാളി നടി മഡോണ സെബാസ്റ്റ്യനും എത്തുന്നു. വിജയ് സേതുപതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മാണവും സേതുപതി തന്നെ. രാധാ രവി, സുരേഷ് മേനോന്‍, യോഗി ബാബു എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.madona

Read more about:
EDITORS PICK