‘കൂടെ’യില്‍ സഹസംവിധായികയായി പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹം:എന്നാൽ അഞ്ജലി മേനോൻ പറഞ്ഞത്? പാർവതി പറയുന്നു

Pavithra Janardhanan June 23, 2018

അഞ്ജലിമേനോൻ ഒരുക്കുന്ന കൂടെ എന്ന ചിത്രത്തിലൂടെയാണ് നാലു വർഷത്തെ ഇടവേളക്ക് ശേഷം നസ്രിയ വീണ്ടും സിനിമാ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. പൃഥ്വി രാജ് നായകനാകുന്ന ഈ ചിത്രത്തിൽ പാർവതിയാണ് നായികയായെത്തുന്നത്.

മഞ്ചാടിക്കുരു എന്ന ചിത്രം കണ്ടതിന് ശേഷംഅഞ്ജലിയെ പാർവതി ഒരുപാട് പിന്തുടരാറുണ്ടായിരുന്നുവത്രേ . അഞ്ജലിയെ കാണാനും അഞ്ജലിയോടൊപ്പം ജോലി ചെയ്യണമെന്നും ഒരുപാട് ആഗ്രഹമുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ വിമാനത്താവളത്തില്‍ വച്ച് അഞ്ജലിയെ കണ്ടത്. ഞാനാണ് അഞ്ജലിക്ക് മെയില്‍ അയക്കാറുള്ള ആ വ്യക്തി എന്ന് പറഞ്ഞതും അഞ്ജലി പറഞ്ഞു, നിന്നെ കുറിച്ച് ഞങ്ങള്‍ ഇന്നലെ സംസാരിച്ചതേയുള്ളൂ എന്ന്. അങ്ങനെയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് സംഭവിച്ചത്. ആ ചിത്രം സംഭവിച്ചതില്‍ ദൈവത്തിന് നന്ദി’ പാർവതി പറഞ്ഞു.

മാത്രമല്ല അഞ്ജലിയുടെകാര്യത്തില്‍ തനിക്ക് തിരക്കഥ ചോദിക്കാന്‍ തന്നെ തോന്നിയില്ലെന്നും പാർവതി പറഞ്ഞു. എന്റെ ഭാഗം എന്താണെന്ന് പറഞ്ഞാല്‍ മതി ഞാന്‍ ചെയ്‌തോളാം എന്നേയുള്ളൂ. എനിക്കറിയാം പ്രോസസിന്റെ ഇടയില്‍ ഞാന്‍ ഒരുപാടു പഠിക്കും എന്ന്. അതുകൊണ്ട് തന്നെ അഞ്ജലിയോട് എനിക്ക് തിരക്കഥ ചോദിക്കാന്‍ തോന്നിയില്ല.മാത്രമല്ല ഈ ചിത്രത്തില്‍ അഞ്ജലിയെ അസിസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ വേണ്ട വന്നു അഭിനയിച്ചു പോയാല്‍ മതിയെന്ന് അഞ്ജലി പറഞ്ഞു’ പാർവതി പറഞ്ഞു.

Read more about:
EDITORS PICK