സ്കൂൾ ശൗചാലയത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം;‌ പ്രധാനപ്രതി അറസ്റ്റിൽ‌

Pavithra Janardhanan June 23, 2018

ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ സ്കൂ​ളി​ലെ ശൗ​ചാ​ല​യ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി കൊ​ല്ല​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി. സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. ബ​ൽ​സ​റി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.ഈ  വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ​നി​ന്നും പ്ര​തി​യു​ടേ​ത് എ​ന്നു​സം​ശ​യി​ക്കു​ന്ന ബാ​ഗ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ മു​ള​ക് പൊ​ടി​യും ഏ​ഴോ​ളം മാ​ര​കാ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി.


കഴിഞ്ഞ ദിവസമാണ് സ്‌കൂളിനുള്ളില്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയറ്റില്‍ കത്തികൊണ്ട് കുത്തിയതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായി പോലീസ് പറഞ്ഞിരുന്നു.

ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​ന്നാം നി​ല​യി​ലെ ശൗ​ചാ​ല​യ​ത്തി​ലെ​ത്തി​യ മ​റ്റ് കു​ട്ടി​ക​ളാ​ണ് ചോ​ര​യി​ൽ കു​ളി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. കു​ത്താ​നു​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന 12 ഇ​ഞ്ച് നീ​ള​മു​ള്ള ക​ത്തി​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK