ഇനി ഫോണ്‍ താഴെ വീണാലും പേടിക്കേണ്ട..?

Pavithra Janardhanan June 30, 2018

വലിയ വിലകൊടുത്ത് വാങ്ങുന്ന മൊബൈല്‍ ഫോണ്‍ ഒന്ന് താഴെ വീണാല്‍ തീര്‍ന്നു. ഇതിനൊരു പരിഹാരമായി മൊബൈല്‍ എയര്‍ബാഗ് വരുന്നു. മൊബൈല്‍ താഴെ വീഴുമ്ബോള്‍തന്നെ സെന്‍സര്‍ മുഖേന ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ച്‌ നാല് മൂലയിലുള്ള സ്പ്രിങ്ങുകള്‍ പുറത്തേക്ക് വരികയും വീഴ്ചയില്‍ നിന്നുള്ള ആഘാതത്തില്‍ നിന്ന് ഇതിനെ രക്ഷിക്കുകയും ചെയ്യുന്നു.

ബെല്‍ഫോണിന്റെ നാലരുകില്‍ ഒതുങ്ങിയിരിക്കുന്ന ചെറിയ ചിറകുപോലെയുള്ള സംവിധാനം സാധാരണ ഉപയോഗത്തിന് യാതൊരു തടസ്സവും ഉണ്ടാക്കുന്നില്ല. ഒറ്റനോട്ടത്തില്‍ ഈ ചിറകുകള്‍ കാണാനും കഴിയില്ല.

 

ജര്‍മ്മനിയിലെ ആലന്‍ സര്‍വ്വകലാശാലയിലെ 25 വയസ്സുകാരനായ ഫിലിപ്പ് ഫ്രെന്‍സിലാണ് മൊബൈല്‍ എയര്‍ബാഗ് വികസിപ്പിച്ചെടുത്തത്. വാണിജ്യപരമായ ഉത്പാദനം ഇതുവരെ ആരംഭിച്ചിട്ടില്ല. 2018ലെ മെക്കട്രോണിക്‌സ് അവാര്‍ഡ് ഈ കണ്ടുപിടുത്തത്തിലുടെ ഫിലിപ്പിന് ലഭിച്ച്‌ കഴിഞ്ഞു. പുതിയ മൊബൈല്‍ എയര്‍ബാഗിന് പേറ്റന്റ് ഇതിനോടകം തന്നെ ഫിലിപ്പ് കരസ്ഥമാക്കി.

Tags:
Read more about:
EDITORS PICK