നാരങ്ങാനീരും കുരുമുളകുപൊടിയും ചേര്‍ത്ത് കഴിച്ചാല്‍ എന്താണ് ഗുണം? അറിഞ്ഞിരിക്കൂ

സ്വന്തം ലേഖകന്‍ July 10, 2018
pepper

നാരങ്ങാനീരും കുരുമുളകും പല അസുഖത്തിനും നല്ലതാണെന്ന് അറിയാം. ഈ ഔഷധ ചേരുവകള്‍ ഒന്നിച്ച് ചേര്‍ന്നാല്‍ ഇരട്ടി ഗുണം ലഭിക്കുമല്ലോ? നിങ്ങളുടെ പല പ്രശ്‌നങ്ങളും ഇവ പരിഹാരം നല്‍കും.

കുരുമുളക് ദഹനത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും നല്ലതാണെന്ന് അറിയാം. അതുപോലെ ചെറുനാരങ്ങാ നീരിലും പല ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.Lemon-Black-Pepperശരീരത്തിലെ കൊഴുപ്പ് വരെ നീക്കാനുള്ള ശക്തി ഇതിനുണ്ട്. രാവിലെ വെറുംവയറ്റിലാണ് ഇത് കഴിക്കേണ്ടത്. ഒരു ടീസ്പൂണ്‍ നാരങ്ങാനീര് വെള്ളത്തില്‍ ചേര്‍ത്ത് ഇതില്‍ കുരുമുളകുപൊടി ചേര്‍ത്ത് കഴിക്കാം.weight-lossss1.കുടവയറു കുറയ്ക്കാം
കുരുമുളകിലെ പെപ്പറൈന്‍ ശരീരത്തില്‍ ചൂടു ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കും. ഇതുവഴി ശരീരത്തിലെ കൊഴുപ്പ് നീക്കാം. നാരങ്ങയും ഇതിനു സഹായിക്കും.

2.കരളിന്റെ ആരോഗ്യത്തിനും ഈ മിശ്രിതം ഉത്തമമാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വാഴിയാണിത്.Lemon_Juice3.പ്രതിരോധശേഷി
നാരങ്ങയും കുരുമുളകും ശരീരത്തിന്റെ പ്രതിരോധശേഷി കാത്തുസൂക്ഷിക്കും. കോള്‍ഡ്, അലര്‍ജി തുടങ്ങിയ പല രോഗങ്ങളില്‍നിന്നും സംരക്ഷിക്കും.

4.സന്ധിവേദന അകത്താനും ഈ മരുന്ന് നല്ലതാണ്. എല്ലുകളുടെ ബലത്തിനും പ്രയോജനമാകും.skin

5.ചര്‍മ്മത്തിന്
ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഈ മിശ്രിതം സഹായിക്കും. ഇതുവഴി മുഖക്കുരു അകറ്റാം.

Read more about:
EDITORS PICK