രാജ്യത്ത് ആദ്യമായി 5ജി അവതരിപ്പിക്കാന്‍ ബിഎസ്‌എന്‍എല്‍

Pavithra Janardhanan July 17, 2018

പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എൻ എൽ ആണ് ത്രീ ജിയിൽ നിന്നും ഫൈവ് ജി യിലേക്ക് ചുവടു മാറ്റത്തിനായൊരുങ്ങുന്നത്. ആഗോള വ്യാപകമായി ഫൈവ് ജി അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യയിലും ഫൈവ് ജി നെറ്റ് വര്‍ക്ക് സേവനം നൽകാനൊരുങ്ങുകയാണ് ബി എസ് എൻ എൽ.

ബിഎസ്‌എന്‍എലിനു മുന്പായി രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്ന് ബിഎസ്‌എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കി.5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി നോക്കിയ, എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജി തുടങ്ങിയ ആഗോള ഓപ്പറേറ്റര്‍മാരുമായി ബിഎസ്‌എന്‍എല്‍ ഇതിനകം കരാറിലെത്തിയിട്ടുണ്ട്.രാജ്യത്ത് 4ജി നെറ്റ് വര്‍ക്കിലേയ്ക്ക് മാറാന്‍ കഴിയാതിരുന്നത് നഷ്ടമായി ബിഎസ്‌എന്‍എല്‍ കരുതുന്നു. അതിനെ മറികടക്കുകയാണ് ലക്ഷ്യം.
എന്നുമുതല്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാകുമെന്ന്  വ്യക്തമല്ല. അതേ സമയം,2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 2019ല്‍തന്നെ ലഭ്യമായേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്.

Tags: ,
Read more about:
EDITORS PICK