ഓണര്‍ 9N ജൂലായ് 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും

Pavithra Janardhanan July 18, 2018

ഓണര്‍ 9N ജൂലായ് 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഓണര്‍ 9N 2018ല്‍ ചൈനയില്‍ പുറത്തിറക്കിയ ഓണര്‍ 9iയുടെ പുതിയ വേര്‍ഷനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലായ് 24ന് തന്നെ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.

ഓണര്‍ 9i(2018) 64 ജിബി വാരിയന്റിന് 14,647 രൂപയും 128 ജിബി വാരിയന്റിന് 17,800 രൂപയുമാണ്. ഓണര്‍ 9N ഉം ഇന്ത്യയില്‍ ഇതേ വിലയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. എല്‍ഇഡി ഫ്‌ലാഷിനു തിരശ്ചീനമായുള്ള ഡ്യുവല്‍ റിയര്‍ ക്യാമറകളും റിയര്‍ മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സറും ഓണര്‍ 9Nല്‍ ഉണ്ട്.

5.84 ഇഞ്ച് ഫുള്‍ എച്ച്‌ഡി + (2280 × 1080 പിക്‌സല്‍ റസല്യൂഷന്‍) 19: 9 ഡിസ്‌പ്ലേയാണ് ഫോണ്‍. 13 എംപി പ്രൈമറി സെന്‍സര്‍, 2 എംപി സെക്കന്‍ഡറി സെന്‍സര്‍ എന്നിവയുടെ സംയോജിതമായ ഡ്യുവല്‍ റിയര്‍ ക്യാമറകളുണ്ട്. 3,000 mah ആണ് ബാറ്ററി.

Tags:
Read more about:
EDITORS PICK