നിയമം ലംഘിച്ചു: ടൊവിനോ നായകനായ തീവണ്ടി സിനിമാ നിര്‍മ്മാതാവിനെതിരെ കേസ്

Sruthi July 21, 2018
tovino

തിരുവനന്തപുരം: ടൊവിനോ തോമസ് നായകനായ തീവണ്ടി ചിത്രത്തിനെതിരെ കേസ്. ചിത്രത്തിന്റെ നിര്‍മ്മാതാവിനെതിരെ ആരോഗ്യവകുപ്പാണ് കേസെടുത്തത്. പുകയില നിരോധിത നിയമം ലംഘിച്ചതിനാണ് കേസ്.tovino-thomasസിഗരറ്റിന്റെ മാതൃകയിലുള്ള അക്ഷരങ്ങള്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്ത് ആഴാംകോണത്ത് കണ്ടിരുന്നു. ഇത്തരത്തില്‍ പരസ്യം പതിച്ചതിനാണ് നടപടി.Theevandiഇത്തരത്തില്‍ പരസ്യം നല്‍കുന്നതിന് രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നാണ് അധികൃതര്‍ പറയുന്നത്. ആഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫെലിനിയാണ്. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് ചിത്രം പറയുന്നത്.tovino-thomasതൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖ താരം സംയുക്ത മേനോനാണ് ടൊവിനോയുടെ നായിക.

Read more about:
RELATED POSTS
EDITORS PICK