കോരിച്ചൊരിയുന്ന മഴയില്‍ കാറില്‍ കയറുന്ന ലാലേട്ടന്‍: വീഡിയോ കാണാം

Sruthi July 21, 2018
mohanlal-lucifer

കോരിച്ചൊരിയുന്ന മഴയില്‍ മുണ്ടും മാടികുത്തി ലാലേട്ടന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണ രംഗങ്ങള്‍ വൈറലായി.

കറുത്ത അംബാസിഡര്‍ കാറിലേക്ക് മോഹന്‍ലാല്‍ കയറാന്‍ ഒരുങ്ങുന്ന രംഗമാണിത്.luciferകട്ട താടിയില്‍ വെള്ള ഷര്‍ട്ടും മുണ്ടുമാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ അംബാസഡര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് ചെകുത്താന്റെ നമ്പര്‍ എന്ന് വിശേഷിപ്പിക്കുന്ന 666 ആണ്. മഴയൊന്നും നോക്കാതെ ഷൂട്ടിങ് വേഗത്തില്‍ തീര്‍ക്കാനാണ് നോക്കുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യുവ നായകന്‍ ടോവിനോ തോമസ് പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കും. നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് സുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്.

Tags: ,
Read more about:
EDITORS PICK
SPONSORED