വ്യത്യസ്ത കഥാപാത്രവുമായി ആസിഫ് അലി: മഡോണയുമൊത്തുള്ള ഇബ്‌ലിസിലെ ആദ്യഗാനം പുറത്ത്

Sruthi July 22, 2018
iblis

ആസിഫ് അലി നായകനാകുന്ന ഇബ്‌ലിസിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മഡോണ സെബാസ്റ്റിയനുമൊത്തുള്ള പ്രണയഗാനമാണ് പുറത്തിറങ്ങിയത്. പഴയ കാലത്തെ വഷപകര്‍ച്ചയുമായിട്ടാണ് ആസിഫ് എത്തുന്നത്.madonamadonaഅഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകന്‍ രോഹിതും ഒന്നിക്കുന്ന ചിത്രമാണിത്. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ലാല്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.iblisസംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമാണ് ഇബ്ലിസ്. ഡോണ്‍ വിന്‍സന്റാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അഖില്‍ ജോര്‍ജാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK