കൊച്ചിയില്‍ ഇനി കാല്‍പ്പന്ത് ആരവം: ലാലിഗ ഫുട്ബോളിന് ചൊവ്വാ‍ഴ്ച തുടക്കം

Sebastain July 22, 2018

കൊച്ചി: ലാലിഗ വേള്‍ഡ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച മുതല്‍ കൊച്ചിയില്‍ തുടക്കമാകും. വൈകിട്ട് 7ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേ‍ഴ്സ്- മെല്‍ബണ്‍ സിറ്റിയെ നേരിടും. കൊച്ചിയില്‍ ആദ്യമായെത്തുന്ന ലാലിഗ വേള്‍ഡ് ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തിന്‍റെ സ്വന്തം ബ്ലാസ്റ്റേ‍ഴ്സ് ഇറങ്ങുന്പോള്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലായി മാറും. കോച്ച് ഡേവിഡ് ജയിംസിന്‍റെ കീ‍ഴില്‍ അടിമുടി മാറിയ മഞ്ഞപ്പടയില്‍ ഇത്തവണ 11 മലയാളി താരങ്ങളുണ്ടെന്നതാണ് ശ്രദ്ധേയം. ഹ്യൂമേട്ടനും ബെര്‍ബറ്റോവും വെസ് ബ്രൗണും ഇല്ലെങ്കിലും മലയാളികളുടെ സ്വന്തം പിക്കുസണും കെസിറോണ്‍ കിസിത്തോയും അടക്കം ആറ് വിദേശതാരങ്ങള്‍ ടീമിലുണ്ട്. സന്ദേശ് ജിങ്കാന്‍ തന്നെയാണ് ഇത്തവണയും മഞ്ഞപ്പടയുടെ നായകന്‍. അണ്ടര്‍ 17 ലോകകപ്പിലെ ഹീറോ ധീരജ് സിംഗാണ് ബ്ലാസ്റ്റേ‍ഴ്സിന്‍റ ഗോള്‍വല കാക്കുന്നത്. ക‍ഴിഞ്ഞ സീസണില്‍ ജംഷഡ്പുര്‍ എഫ്സിക്കായി കളിച്ച മലപ്പുറത്തുകാരന്‍ അനസ് എടത്തൊടിക കൂടി എത്തിയതോടെ ബ്ലാസ്റ്റേ‍ഴ്സ് പ്രതിരോധം കൂടുതല്‍ ശക്തമാകും.


24 മുതല്‍ 28വരെ നടക്കുന്ന ടൂര്‍ണമെന്‍റില്‍ മൂന്ന് മത്സരങ്ങളാണുളളത്. നാളെ വൈകിട്ട് ഏ‍ഴിന് നടക്കുന്ന ആദ്യമത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയാണ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ എതിരാളികള്‍. 27ന് ജിറോണ എഫ്സി- മെല്‍ബണ്‍ സിറ്റി പോരാട്ടവും 28ന് ബ്ലാസ്റ്റേ‍ഴ്സ്-ജിറോണ എഫ്സി മത്സരവും നടക്കും.
ലാ ലിഗ ഫുട്‌ബോള്‍ മത്സര ടിക്കറ്റുകള്‍ ഇന്നു മുതല്‍ നേരിട്ട്‌ ലഭ്യമാകും
ഓണ്‍ലൈനില്‍ https://insider.in/toyota-yaris-laliga-world/. എന്ന സൈറ്റിലൂടെയും ഇന്നുമുതല്‍ നേരിട്ടും ടിക്കറ്റുകള്‍ ലഭ്യമാകും.


ടിക്കറ്റുകള്‍ നേരിട്ട്‌ ലഭ്യമാകുന്ന സ്ഥലങ്ങള്‍, സമയം:
1. ദ കുക്കറി റെസ്റ്റോറന്റ്‌ ,പാടിവട്ടം ( സോണിയ നഗര്‍, ,പാടിവട്ടം, എറണാകുളം , കൊച്ചി 6820 19) ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ രാത്രി എട്ടുവരെ

2.ചായ്‌കോഫി ,കലൂര്‍ (ആരാമ്മല്‍ ടവേഴ്‌സ്‌, എക്‌സ്‌പ്രസ്‌ ഗാര്‍ഡന്‍ ബില്‍ഡിങ്ങിനു സമീപം, കലൂര്‍- കടവന്ത്ര റോഡ്‌, എറണാകുളം, കൊച്ചി : 6820 17).ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ എട്ടുമണിവരെ

2. ദ ബര്‍ഗര്‍ ജംഗ്‌ഷന്‍ ,പനമ്പിള്ളി നഗര്‍ ( 60/8, ബി-1, കീഴ വന റോഡ്‌, കോര്‍പ്പറേഷന്‍ ബാങ്കിനു മുകളില്‍, എറണാകുളം ,കൊച്ചി 6820 15), ഉച്ചയ്‌ക്ക്‌ ഒരു മണിമുതല്‍ ആറ്‌ മണിവരെ.

4. ലലു മാള്‍, ഇടപ്പള്ളി ( 34/ 1000, എന്‍.എച്ച്‌ 47, ലുലുമാള്‍ റോഡ്‌, നേതാജി നഗര്‍, ഇടപ്പള്ളി, കൊച്ചി: 6820 24) രാവിലെ 11 മുതല്‍ രാത്രി 11 വരെ.

5. മൈ ജി ഷോറൂം, പാലാരിവട്ടം ( മെലിഡോം ടവര്‌, 32/ 2471, എ 1, എന്‍
സ്‌്‌ക്വയര്‍ ബില്‍ഡിങ്ങ്‌ , ആക്‌സിസ്‌ ബാങ്കിനു എതിര്‍വശം, പാലാരിവട്ടം, കൊച്ചി; 682025)

6.മൈ ജി ഷോറൂം,ഇടപ്പള്ളി ( ലൂലു മാളിനുഎതിര്‍വശം, കുരീക്കല്‍ ആര്‍ക്കേഡ്‌, , ഇടപ്പള്ളി, കൊച്ചി 6820 24) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

7.മൈജി ഷോറൂം, ആലുവ( കാജ ഷോപ്പിങ്ങ്‌്‌ കോംപ്ലക്‌സ്‌, ഡോര്‍ നമ്പര്‍ 11/ 682, റെയില്‍വെ സ്റ്റേഷന്‍ റോഡ്‌, ,എറണാകുളം – 6831 01) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

8. മൈജി ഷോറൂം , പെന്റാ മേനക ( ഡോര്‍ നമ്പര്‍ എ-5, 16, 17, 16,പെന്റാമേനക ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌, ഷണ്മുഖം റോഡ്‌, മറൈന്‍ഡ്രൈവ്‌, കൊച്ചി, 6820 31),ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

9. നിപ്പോണ്‍ ടൊയോട്ട, നെട്ടൂര്‍ (എക്‌സ്‌ 314 കെ, എന്‍.എച്ച്‌ 47 ബൈപാസ്‌, നെട്ടൂര്‍ ,മരട്‌, കൊച്ചി 6820 40) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

10. നിപ്പോണ്‍ ടൊയോട്ട, കളമേശേരി (ഓള്‍ഡ്‌ കളമശേരി റോഡ്‌, സൗത്ത്‌ കളമശേരി, ,എച്ച്‌.എം.ടി ജംഗ്‌ഷന്‍) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ

11.നിപ്പോണ്‍ ടൊയോട്ട, ഇയാന്‍ചാക്കല്‍.തിരുവനന്തപുരം( സര്‍വേ,നമ്പര്‍ 1595/ എ 3.1, വള്ളക്കടവ്‌, ,ഇയാന്‍ചാക്കല്‍, തിരുവനന്തപുരം: 695008)
( ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

12.നിപ്പോണ്‍ ടൊയോട്ട, തൃശൂര്‍ (ഗുരുവായൂര്‍ റോഡ്‌, പുഴക്കല്‍ പാടം. തൃശൂര്‍ 680003,) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

13 3ജി മൊബൈല്‍ വേള്‍ഡ്‌ , ഹൈ ലൈറ്റ്‌ മാള്‍ കോഴിക്കോട്‌ ( ഹൈ ലൈറ്റ്‌ മാള്‍, ഗ്രൗണ്ട്‌ ഫളോര്‍, തോണ്ടിയാട്‌, എന്‍.എച്ച്‌ ബൈപാസ്‌, കോഴിക്കോട്‌ : 673014), ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ

14. 3 ജി മൊബൈല്‍ വേള്‍ഡ്‌ , പെരിന്തല്‍മണ്ണ, മലപ്പുറം (മലപ്പുറം ,പെരിന്തല്‍മണ്ണ റോഡ്‌, പടിയാപ്പുറ, പെരിന്തല്‍മണ്ണ, മലപ്പുറം 679322) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ

ലാ ലിഗ വേള്‍ഡ്‌ – മത്സര ഷെഡ്യൂള്‍

ജൂലൈ 24: കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌.സി v/s മെല്‍ബണ്‍ സിറ്റി എഫ്‌.സി.
ജൂലൈ 27: ജിറോണ എഫ്‌.സി v/s മെല്‍ബോണ്‍ സിറ്റി എഫ്‌.സി.
ജൂലൈ 28: കേരള ബ്ലാസ്റ്റേഴ്‌സ്‌ v/s ജിറോണ എഫ്‌.സി.

Read more about:
EDITORS PICK