ആ ക്രൂരയായ മാതാവിനെ കണ്ടെത്തി; പിഞ്ചുകുഞ്ഞുങ്ങള്‍ ജീവനോടെയുണ്ടെന്ന് പൊലീസ്

Sebastain July 22, 2018

റിയാദ്: ആറ് വയസ്സുളള ഇരട്ടകുട്ടികളെ കൊല്ലാക്കൊല ചെയ്യുന്ന ക്രൂരയായ മാതാവ് സൗദി സ്വദേശിനിയാണെന്ന് കണ്ടെത്തി. കൊച്ചുകുട്ടികളെ മര്‍ദ്ദിക്കുകയും കഴുത്തില്‍ പിടിച്ച് ഞെരിക്കുകയും ചെയ്യുന്ന വിഡിയോ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിരുന്നു. ആറ് വയസ്സ് മാത്രം പ്രായമുളള രണ്ട് പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ഒരു കുഞ്ഞിന്റെ കഴുത്തില്‍ പിടിച്ച് ഞെരിക്കുന്നതും കുട്ടിയുടെ കണ്ണുകള്‍ പുറത്തേക്ക് തളളിവരുന്നതും വേദനാജനകമായ കാഴ്ചയായിരുന്നു. മറ്റൊരു കുട്ടിയുടെ മുഖത്തിനും കവിളിലും മാറി മാറി മര്‍ദ്ദിക്കുന്നതും ഹൃദയവേദനയോടെയാണ് കണ്ടത്. ഇവളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന കമന്റോടു കൂടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഈ വിഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഒടുവില്‍ കടല്‍ കടന്നെത്തിയ വിഡിയോയിലെ ക്രൂരമായ മുഖം പൊലീസ് തിരിച്ചറിഞ്ഞു.


സൊമാലിയില്‍ നിന്നും സൗദിയിലേക്ക് എത്തിയ സ്ത്രീയാണ് സ്വന്തം മക്കളോട് ക്രൂരത കാട്ടിയതെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. വിഡിയോ ഷെയര്‍ ചെയ്ത ആളെ കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക് പൊലീസിന് എത്താനായത്. യെമന്‍ സ്വദേശിയായ മൊഹാനന്ദ് അല്‍ ഹാഷ്ദിയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. ഇയാളെ ട്രാക്ക് ചെയ്ത് പൊലീസ് എത്തിയതോടെ കുട്ടികളെയും അമ്മയെയും കണ്ടെത്താനായി. സൊമാലി സ്വദേശിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ടാണ് സൗദിയിലെത്തിയത്.
സൗദിയില്‍ മറ്റൊരു യെമിനി സ്വദേശിയുമായി വിവാഹം കഴിക്കാനും ഇവര്‍ തീരുമാനിച്ചു. ബന്ധം വേര്‍പ്പെട്ടതോടെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച സ്ത്രീ കുട്ടികളെ മര്‍ദ്ദിക്കുന്ന വിഡിയോ കാണിച്ച് ഭര്‍തൃവീട്ടില്‍ നിന്നും പണം തട്ടാനായിരുന്നു ശ്രമം. വിഡിയോ ഭര്‍തൃപിതാവിന് ഷെയര്‍ ചെയ്തതോടെ അദ്ദേഹം ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിതാവും കുടുംബവും വന്ന് കുട്ടികളെ ഏറ്റെടുക്കുകയും ചെയ്തു.

Read more about:
EDITORS PICK