കേരളത്തിന് അംഗീകാരം; ഛേത്രി മികച്ച താരം

Sebastain July 22, 2018

മുംബൈ: ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ക‍ഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം. ഗ്രാസ് റൂട്ട് ലെവല്‍ ഫുട്ബോള്‍ വികസനത്തിനാണ് കേരളത്തിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പുരസ്കാരം. പ്രഫുല്‍ പട്ടേലിന്‍റെ നേതൃത്വത്തിലുളള ഫെഡറേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ചെന്നൈയിന്‍ എഫ്സിയുടെ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ അനിരുദ്ധ് ഥാപ്പ എമര്‍ജിംഗ് താരത്തിനുളള പുരസ്കാരം സ്വന്തമാക്കി. മിക് ഫീല്‍ഡര്‍ കമലദേവി യുംനമാണ് മികച്ച വനിതാ ഫുട്ബോളര്‍. ഗോള്‍ കീപ്പര്‍ എലാങ്ബാം പന്തോയ് ചാനുവിനാണ് എമര്‍ജിംഗ് വനിതാ താരത്തിനുളള പുരസ്കാരം.
സി ആര്‍ ശ്രീകൃഷ്ണയാണ് മികച്ച റഫറി. അസിസ്ന്‍ററ്റ് റഫറി സുമന്ത ദത്തയും. ഇന്ത്യന്‍ ഫുട്ബോളിനുളള സംഭാവനയ്ക്ക് ഹീറോ മോട്ടോകോര്‍പ്പിനാണ് പുരസ്കാരം നേടിയത്.

Read more about:
EDITORS PICK