ചര്‍മം കണ്ടാല്‍ പ്രായം തോന്നരുത്: അതിന് നിങ്ങളുടെ അടുക്കളയിലുണ്ട് ചേരുവകള്‍

Sruthi July 27, 2018
skin-tips

നിറം ഉണ്ടായിട്ടും കാര്യമില്ല, നിങ്ങളുടെ ചര്‍മം തിളങ്ങണം. ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കാന്‍ പാടില്ല. ഇതിനുവേണ്ടിയുള്ള പല ക്രീമുകളും ട്രീറ്റ്‌മെന്റുകളും നടത്തുന്നു. വെറുതെ ഉള്ള ചര്‍മം കളയാതിരിക്കാന്‍ ഇതൊന്നു അറിഞ്ഞിരിക്കൂ..Homemade-Facial-Masksനിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട് കൃത്രിമം അല്ലാത്ത ടിപ്‌സുകള്‍. ഇത് നിങ്ങള്‍ക്ക് ദോഷഫലം ഉണ്ടാക്കില്ല. ധൈര്യത്തോടെ ഉപയോഗിക്കാം. അടുക്കളയിലെ ഈ ചേരുവകളെ കുറിച്ച് അറിയാം….

1.ചെറുനാരങ്ങയും തേനും
ചെറുനാരങ്ങയും തേനും കൊണ്ടൊരു ചേരുവ ഉണ്ടാക്കാം. ഇത് മുഖം വൃത്തിയാക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു. ഒരു ചെറുനാരങ്ങയുടെ നീര് ഒരു പാത്രത്തില്‍ എടുക്കാം. ഇതില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം. 15 മിനിട്ടു കഴിഞ്ഞ് ടവല്‍ ഉപയോഗിച്ച് പതുക്കെ തുടയ്ക്കാം.homemade-beautiful-skin2.മുട്ടയും ധാന്യമാവും തേനും
മുട്ടയില്‍ ഒരു ടീസ്പൂണ്‍ ധാന്യമാവും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ക്കാം. ഇത് നന്നായി ഉടച്ചെടുക്കാം. പേസ്റ്റ് രൂപത്തില്‍ ആക്കി മുഖത്ത് തേക്കാം.

3.വെണ്ണയും തേനും
രണ്ട് ടീസ്പൂണ്‍ പുളിച്ച വെണ്ണയും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കാം.Honey-Face-Mask4.കറുവാപ്പട്ടയും ജാതിക്കയും
നാല് ജാതിക്ക പൊടിച്ചെടുക്കാം. എന്നിട്ട് ഇതിലേക്ക് കറുവാപ്പട്ട പൊടിയും ചേര്‍ക്കാം. ഇത് പേസ്റ്റ് ആക്കിയെടുക്കാന്‍ റോസ് മില്‍ക് ഉപയോഗിക്കാം.

5.ഓട്‌സും ഒലിവ് ഓയിലും
ഓട്സും ഒലിവ് ഒയിലും കൊണ്ടൊരു ചേരുവ ഉണ്ടാക്കാം.

Read more about:
EDITORS PICK