കരിസ്മ വീണ്ടും എത്തി; കൂടുതല്‍ സുന്ദരിയായി

Sebastain July 29, 2018
യുവാക്കളെ ഹരം പിടിപ്പിച്ച സ്റ്റൈലിഷ് ബൈക്കുകളില്‍ ഏറ്റവും മുമ്പന്മാരായിരുന്നു ഹീറോ കരിസ്മ ബൈക്കുകള്‍. ബൈക്കുകളുടെ സങ്കല്‍പ്പം തന്നെ മാറ്റിമറിച്ച കരിസ്മ വിപണിയില്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ഇപ്പോള്‍ കടുത്ത മത്സരത്തിനിടെയാണ് ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും കരിസ്മ ഇസഡ് എംആര്‍ റീ ലോഞ്ചിംഗ് ചെയ്തിരിക്കുന്നത്. വലിയ ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെയാണ് കരിസ്മ ഇസഡ് എംആര്‍ എത്തിയിരിക്കുന്നത്.
രൂപഭാവങ്ങളില്‍ മാറ്റമൊന്നുമില്ലെങ്കിലും മറ്റ് കമ്പനികളോട് കിടപിടയ്ക്കുന്ന രീതിയിലാണ് കരിസ്മയുടെ വരവ്. രണ്ട് മോഡലുകളില്‍ പുറത്തിറങ്ങുന്ന കരിസ്മ ഇസഡ് എംആറിന് 1.08 ലക്ഷം മുതല്‍ 1.10 ലക്ഷം വരെയാണ് ഷോറൂംവില. 223 സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് പുതിയ കരിസ്മയുടെ വലിയ മാറ്റം. 223 സിസിയില്‍ 20 ബിഎച്ച്പി കരുത്തും 19.7 എന്‍എം ടോര്‍ക്കും കരിസ്മ ഉത്പാദിപ്പിക്കും. കരിസ്മയ്‌ക്കൊപ്പം എക്‌സ്ട്രീം 200 ആര്‍, എക്‌സ്പള്‍സ് 200 എന്നീ മോഡലുകളും എത്തിച്ചിട്ടുണ്ട്.
ബജാജ് പള്‍സര്‍ ആര്‍ എസ് 200, സുസുക്കി ജിക്‌സര്‍ എസ്എഫ് എന്നീ മോഡലുകളോടായിരിക്കും ഹീറോ കരിസ്മ മത്സരിക്കുക.
Tags:
Read more about:
EDITORS PICK