സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ പറ്റിക്കപ്പെടാതിരിക്കുക: ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിക്കുക

Sruthi July 31, 2018
car

കാറുകള്‍ക്ക് വില കൂടിവരുന്ന സാഹചര്യത്തില്‍ പലരും സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനാണ് ശ്രമിക്കുക. കൂടുതല്‍ ഓടാത്ത കാറുകള്‍ സെക്കന്റ് ഹാന്‍ഡ് വിപണിയില്‍ കാണും. അതുകൊണ്ടുതന്നെ നല്ല വാഹനങ്ങളും ലഭിക്കും. എന്നാല്‍, പലര്‍ക്കും പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്.

സെക്കന്റ് ഹാന്‍ഡ് കാറു വാങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നിങ്ങള്‍ പറ്റിക്കപ്പെടും. ശരിയായ അറിവും ധാരണകളും ഉണ്ടെങ്കില്‍ മാത്രമേ പഴയ വാഹനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിത്തിരിക്കാവൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.car1. വാഹനത്തിന്റെ ഉടമകളില്‍ നിന്നോ, ചില കമ്പനി ഡീലര്‍മാര്‍ നടത്തുന്ന ഷോറൂമുകള്‍ വഴിയോ, ഓണ്‍ലൈന്‍ വഴിയോ യൂസ്ഡ് വാഹനങ്ങള്‍ നമുക്ക് സ്വന്തമാക്കാം. നമ്മള്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന വാഹനം ഏത്, മുടക്കാന്‍ ഉദ്ദേശിക്കുന്ന തുക, ആ വാഹനത്തിന്റെ ഇപ്പോഴത്തെ വില നിലവാരം, വാഹനത്തിന്റെ ആവശ്യകത, കുടുംബങ്ങളുടെ എണ്ണം എന്നിവയും പരിഗണിക്കണം. അടുത്ത സുഹൃത്തുക്കളോട്, അല്ലെങ്കില്‍ വാഹന സംബന്ധമായി അറിവുള്ളവരോട് ചോദിക്കുന്നതും, ഇന്റര്‍നെറ്റില്‍ തിരഞ്ഞ് വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നോക്കുന്നതും വളരെ നന്നായിരിക്കും.second-hand-cars2. ഏത് വാഹനമാണോ വാങ്ങുവാന്‍ ആഗ്രഹിക്കുന്നത് ആ വാഹനം കുറഞ്ഞത് ഒരു 5 കിലോമീറ്ററെങ്കിലും ഓടിച്ചു നോക്കണം. ഒരു പരിചയസമ്പന്നനായ മെക്കാനിക്കിനെയോ, വാഹന വിദഗ്ദ്ധനെയോ കൂടെ കൊണ്ടുപോകുന്നത് നന്നായിരിക്കും. വാഹനം നോക്കുവാന്‍ കഴിവതും പകല്‍ പോകുന്നതായിരിക്കും അഭികാമ്യം. കാരണം, ചില നിറം മങ്ങലുകളും, പോറലുകളും, പാച്ച് വര്‍ക്കുകളും അരണ്ട വെളിച്ചത്തില്‍ കാണാന്‍ കഴിഞ്ഞെന്ന് വരില്ല.car3. വിന്‍ഡോ ഗ്ലാസ്സ്, വിന്‍ഡ് സ്‌ക്രീന്‍, ഡോറിന്റെ വശങ്ങള്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും വാഹനത്തിന്റെ മോഡലും വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇത് കാണാത്തപക്ഷം വാഹനം അപകടത്തില്‍ പെട്ടോ മറ്റ് കാരണങ്ങളാലോ ഇവ മാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

4. കാര്‍ ഡീലറുമാരുടെ ഷോറൂമുകളില്‍ നിന്നെടുക്കുന്ന വാഹനത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായവ ആയിരിക്കും. കൂടാതെ ഈ വാഹനങ്ങള്‍ക്കു മെയിന്റനന്‍സും, സര്‍വീസ് വാറന്റിയും ഉറപ്പായും കിട്ടുവാന്‍ സാധ്യതയുണ്ട്.

5. നിരപ്പായ സ്ഥലത്തു നിര്‍ത്തിയിട്ടു വാഹനത്തിന് ഒരു വശത്തേക്ക് ചരിവ് ഉണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെ ഒരു ചെരിവ് ഉണ്ടെങ്കില്‍ ആ വാഹനത്തിന് സസ്‌പെന്‍ഷന്‍ തകരാര്‍ ഉണ്ടെന്നു മനസ്സിലാക്കാം.driving-stick6. വാഹനത്തിന്റ വില, വില്‍ക്കാനുള്ള കാരണം, വാഹനത്തിന്റെ കണ്ടിഷന്‍ എന്നിവ ചോദിച്ചു മനസ്സിലാക്കണം.

7. എന്‍ജിന്‍ കണ്ടീഷന്‍, സ്റ്റിയറിങ് വൈബ്രേഷന്‍, അസ്വഭാവികമായ ശബ്ദങ്ങള്‍, ബ്രേക്ക്, ക്ലച്ച് എന്നിവ പരിശോധിക്കണം. നിലവാരം കുറഞ്ഞ റോഡുകളില്‍ കൂടി ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കിയാല്‍ വാഹനത്തിന്റെ സസ്പെന്‍ഷന്‍ നിലവാരം, ശബ്ദം എന്നിവ മനസ്സിലാക്കുവാന്‍ സാധിക്കും

8. എസിയുടെ പ്രവര്‍ത്തനം, മ്യൂസിക് സിസ്റ്റം, പവര്‍ വിന്‍ഡോയുടെ നിലവാരം എന്നിവ വണ്ടി ഓടിച്ചു നോക്കുമ്പോള്‍ തന്നെ പരിശോധിക്കേണ്ടതാണ്. വാഹനം ഓടിക്കുമ്പോള്‍ തന്നെ മീറ്റര്‍ ഡിസ്പ്ലേ, ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, ബ്രേക്കിന്റെ പ്രവര്‍ത്തനം എന്നിവ ശരിയാണെന്ന് ഉറപ്പു വരുത്തണം.cars9. ഗിയര്‍ മാറുമ്പോള്‍ അല്ലെങ്കില്‍ ക്ലച്ച് റീലീസ് ചെയ്യുമ്പോള്‍ വാഹനം എടുത്തു ചാടുന്നുണ്ടെങ്കില്‍ വാഹനത്തിന്റെ ഗിയര്‍ പിന്നുകളുടെ തകരാറാണ് എന്ന് മനസ്സിലാക്കാം.

10. എന്‍ജിനില്‍ നിന്നോ, ഗിയര്‍ ബോക്‌സില്‍ നിന്നോ, എക്‌സ്‌ഹോസ്റ്റ് പമ്പില്‍ നിന്നോ ഓയില്‍ ലീക്ക് ഉണ്ടോ എന്ന് നോക്കി ഇല്ലാ എന്ന് ഉറപ്പു വരുത്തണം. ഇവയില്‍ നിന്നു ഓയില്‍ ലീക്ക് ഉണ്ടെങ്കില്‍ വാഹനത്തിന്റെ പരിപാലനം അല്ലെങ്കില്‍ കണ്ടീഷന്‍ മോശമാണെന്നു അറിയാന്‍ സാധിക്കും.

Tags:
Read more about:
EDITORS PICK