മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ: മുഖം മാറിക്കൊണ്ടിരിക്കും, രൂപം മാറുന്ന പെണ്‍കുട്ടി, വീഡിയോ കാണാം

Sruthi August 6, 2018
china-girl

മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേയെന്ന് മോഹന്‍ലാല്‍ പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്. ഈ യുവതിയെ മേക്കപ്പ് കണ്ടാല്‍ അത്ഭുതപ്പെടും.

ഇങ്ങനെയൊക്കെ രൂപം മാറുമോ എന്നു തോന്നിപ്പോകും. ഈ യുവതിയുടെ മെയ്ക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.china-girlചൈനക്കാരിയായി ക്വി എന്ന പെണ്‍കുട്ടിയാണ് തന്റെ മുഖം മേക്കപ്പിലൂടെ മാറ്റുന്നത്. മേക്കപ്പ് ഇട്ട് അതി സുന്ദരിയായി മാറുകയാണ്. സര്‍ജറിയുടെയൊന്നും ആവശ്യമില്ലെന്ന് തോന്നിപ്പോകാം. ക്വി ആരുടേയും സഹായമില്ലാെത നടത്തുന്ന മേക്കപ്പിനൊടുവില്‍ തിരിച്ചറിയാനാകാത്തവിധം മാറി പോകുന്നു.

പലതരം ക്രീമുകളും കണ്‍പീലികളും പുരികവുമെല്ലാം ഉപയോഗിച്ചുള്ള മേക്കപ്പാണിത്. ചൈനീസ് പ്ലാറ്റ്‌ഫോമിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം മറ്റുള്ള സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.

Tags: , ,
Read more about:
EDITORS PICK