കൊച്ചിയില്‍ രണ്ടര കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Pavithra Janardhanan August 13, 2018

കൊച്ചിയില്‍ രണ്ടര കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ കൊച്ചി സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായി. അത്തച്ചമയാഘോഷങ്ങളോട് അനുബന്ധിച്ച് വിപണനം നടത്താന്‍ ലക്ഷ്യമിട്ട് നഗരത്തിലേക്ക് എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.

തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സുബി (32), കരിമുഗല്‍ സ്വദേശി അനൂപ്(34) എന്നിവരാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ പരിധിയില്‍ നിന്നും പൊലീസ് പിടിയിലായത്.ഇവരില്‍ നിന്നും രണ്ട് കിലോ അറുനൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശിന്റെ നിര്‍ദ്ദേശം പ്രകാരം നടത്തിയ മഴക്കാല സ്‌പെഷല്‍ പരിശോധനയില്‍ ആണ് പ്രതികള്‍ പിടിയിലായത്. കല്‍പണിക്കാരായ ഇരുവരും ഓണക്കാലത്തോടനുബന്ധിച്ച്, തൃപ്പൂണിത്തുറയും, പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന വന്‍മയക്ക് മരുന്ന് കച്ചവടം ലക്ഷ്യമാക്കി സ്റ്റോക്ക് ചെയ്തതാണ് പിടികൂടിയ കഞ്ചാവ്.

man-arrested

പഴനിയില്‍ നിന്നും ശേഖരിക്കുന്ന കഞ്ചാവ് ബൈക്ക് മാര്‍ഗമായിരുന്നു ഇവര്‍ നഗരത്തിലേയ്ക്ക് എത്തിച്ചിരുന്നത്.ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ, കഞ്ചാവ് മൊത്ത കച്ചവടക്കാരിയായ പഴണിയിലെ മധ്യവയസായ സ്ത്രീയെ പിടികൂടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡിസിപി ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു.

ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം തൃപ്പൂണിത്തുറ മേഖലയെ രണ്ട് ഭാഗങ്ങളാക്കി തിരിച്ച് നടത്തിയ പരിശോധനയില്‍ ആണ് രണ്ടംഗ സംഘം പിടിയിലാത്. ഷാഡോ എസ്‌ഐ എ ബി വിബിന്‍, തൃപ്പൂണിത്തുറ എസ് ഐ ബിജു, സി പി ഒ മാരായ സാനു, സന്ദീപ്, സാനു മോന്‍, ഷാജിമോന്‍, വിശാല്‍, പ്രശാന്ത്, യൂസഫ്, ശ്യാം ,സുനില്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടിക്കൂടിയത്.

Tags: ,
Read more about:
EDITORS PICK