വാരിക്കുഴിയിലെ കൊലപാതകം സെപ്റ്റംബര്‍ 7ന് എത്തും

Sebastain August 13, 2018

ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കു ശേഷം രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതകം’ സെപ്റ്റംബര്‍ 7 നു തീയറ്ററുകളിലെത്തുന്നു. ടേക്ക് വണ്‍ എന്റര്‍ട്ടെയിന്മെന്റ്‌സിന്റെ ബാനറില്‍ ഷിബു ദേവദത്തും സുജീഷ് കോലോത്തൊടിയുമാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

യുവതാരം അമിത് ചക്കാലക്കല്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തനും ലാലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസ് ഫെയിം കിച്ചു ടെലസും സുധി കോപ്പയും നെടുമുടി വേണുവുമുള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് മെജോ ജോസഫാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കീരവാണി മലയാളത്തില്‍ ഗാനം ആലപിക്കുന്നു എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടര്‍ന്നുള്ള തുരുത്തിലെ പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കൊലപാതകം ഒറ്റപ്പെട്ട ഒരു തുരുത്തിനെ എങ്ങനെ ഉറക്കമില്ലാത്തതാക്കുന്നു എന്നുള്ളതാണ് ഈ ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തിന്റെ വിഷയം.

Read more about:
RELATED POSTS
EDITORS PICK