പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്രസയില്‍ വെച്ച്‌ പീഡനത്തിനിരയാക്കി

Pavithra Janardhanan August 14, 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്രസയില്‍ വെച്ച്‌ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിൽ ആണ് സംഭവം .ഉത്തര്‍പ്രദേശിൽ ഗോസി മേഖലയിൽ പതിനൊന്നുകാരിയെ മദ്രസ മാനേജര്‍ ഉള്‍പ്പടെ ആറുപേര്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയാണ് ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

rape

ആഗസ്റ്റ് 4 നാണ് സംഭവം നടക്കുന്നത്. മദ്രസ മാനേജരുടെ സഹോദരനും മറ്റ് പ്രതികളും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായും. ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

 

പൊലീസില്‍ പോകാതിരിക്കാനായി പെണ്‍കുട്ടിയെ പ്രതികള്‍ ഭയപ്പെടുത്തിയതായും , അതിനായി കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.അതേസമയം, സംസ്ഥാന ന്യൂനപക്ഷ വിഭാഗത്തിന്റെ ചെയര്‍മാന്‍ ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷണം നടത്തി, ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED