രംഭയുടെ വളകാപ്പ് ചടങ്ങ്; വീഡിയോ വൈറൽ

Pavithra Janardhanan August 15, 2018

സര്‍ഗം,ചമ്പക്കുളം തച്ചന്‍ എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയും തമിഴ് സിനിമ രംഗത്തെ മുൻനിര നടിയുമായ രംഭയുടെ വളകാപ്പ് വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

നിറവയറുമായി നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. രംഭയും ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാഥനും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

സീമന്ത ചടങ്ങിനിടെ നിറവയറുമായി നൃത്തം ചെയ്യുന്ന രംഭയുടെ ദൃശ്യങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്. ആഘോഷങ്ങളില്‍ മക്കളായ ലാവണ്യയും സാഷയും ഒപ്പമുണ്ട്. ഭര്‍ത്താവിനോടൊപ്പം ടൊറന്റോയില്‍ സ്ഥിരതാമസമാണ് രംഭ.

ഇതിനിടെ ഈ വര്‍ഷമാദ്യം രംഭ വിവാഹമോചിതയാകാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കോടതിയില്‍ കേസ് നല്‍കിയെന്നും മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രശ്നമുണ്ടായെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകളുടെയെല്ലാം വായടപ്പിച്ച്‌ രംഭ വന്നത് താന്‍ ഗര്‍ഭിണിയാണെന്നറിയിച്ചാണ്.

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും അമ്മയുടേയും ഉന്നമനത്തിനായി 240-ാം ദിവസം (7 മാസം) നടത്തുന്ന ചടങ്ങാണിത്.

സീമന്തം, വളകാപ്പ് എന്നും ഒരോ സ്ഥലങ്ങളില്‍ ഈ ചടങ്ങിനെ പറയുന്നു.

Read more about:
EDITORS PICK