പ്രിയങ്കക്ക് വരൻ നിക്ക് തന്നെ!പ്രിയങ്ക ചോപ്രയുടെ വിവാഹത്തിനു മുമ്പുള്ള റോക്ക ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്ത്

Pavithra Janardhanan August 18, 2018

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും, അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനസിന്റെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. വിവാഹത്തിനു മുമ്പുള്ള റോക്ക ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഇന്ത്യന്‍ ആചാര പ്രകാരമാണ് വിവാഹം നടത്തുന്നത്. ശനിയാഴ്ച്ച രാവിലെയാണ് റോക്ക നടന്നത്.

മുംബൈയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. നിക് ജോനാസിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ചടങ്ങിനായി അമേരിക്കയില്‍ നിന്ന് എത്തിയിരുന്നു.

Read more about:
EDITORS PICK