ആ ഫോട്ടോക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്; മല്ലിക സുകുമാരന് പറയാനുള്ളത്

Pavithra Janardhanan August 19, 2018

‘എന്റെ വീട്ടിലെ ചെളിവെള്ളത്തില്‍ കൂടെ നടക്കാന്‍ വയ്യായിരുന്നു, അപ്പോഴാണ് അടുത്ത വീട്ടിലെ പ്രൊഫസറിന്റെ ഭാര്യ ഈ ചെമ്ബില്‍ ഇരുന്നു പോകുന്നത് കണ്ടത്. കാര് റോഡില്‍ കിടക്കുന്നത് എനിക്ക് കാണാം. ഏതാണ്ട് ഒരു 75 മീറ്റര്‍ ദൂരമേ ഉള്ളു. മോനു ഒക്കെ സ്ഥലത്തു ഉണ്ട്. ഞാന്‍ കാറില്‍ കേറാന്‍ വേണ്ടി ഈ കുന്തത്തില്‍ കേറി വന്നപ്പോള്‍ യെവനൊ ഒരുത്തന്‍ ഒരു ഫോട്ടോ എടുത്തിട്ട് നാട് മുഴുവന്‍ പ്രചരിപ്പിച്ചു.’ മല്ലിക സുകുമാരന്‍ പറയുന്നു.

അതിനു ശേഷം ഇരിക്കപ്പൊറുതി ഇല്ല. അപ്പുറത്തെ വീട്ടിലെ പാവം അമ്മച്ചിമാരും ഇങ്ങനെ കൊണ്ടാക്കാന്‍ പറയുന്നുണ്ട് . പക്ഷെ അവരെ ആര്‍ക്കും രക്ഷിക്കുകയും വേണ്ട ഫോട്ടോയും എടുക്കണ്ട എന്നും മല്ലിക പറയുന്നു.

‘എല്ലാം കഴിഞ്ഞു, വീട് ക്ലീനിങ് ഒക്കെ കഴിഞ്ഞു എല്ലാം ശരി ആയിട്ടുണ്ട്. അന്വേഷിച്ചവരോട് ഒരുപാട് സ്നേഹോം നന്ദിയും ഉണ്ട്. ഈ ഫോട്ടോ കണ്ടപ്പോ ദൂരെ ഉള്ളവര്‍ പേടിച്ചു പോയി. അതുകൊണ്ട് ഇതിനെ പറ്റി ഒന്ന് എഴുതാന്‍ തീരുമാനിച്ചു.’ മല്ലിക വ്യക്തമാക്കി

മുന്‍പ് മല്ലിക സുകുമാരന്‍ പറഞ്ഞ ലംബോര്‍ഗിനി വിവാദം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ അവര്‍ക്കെതിരെ ട്രോളുകള്‍ പടച്ചു വിട്ടത്.

Read more about:
RELATED POSTS
EDITORS PICK