കേരളത്തിന് സഹായവുമായി സണ്ണി ലിയോണ്‍

Pavithra Janardhanan August 19, 2018

കേരളത്തിന് ആശ്വാസവുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്.ഇപ്പോഴിതാ ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരളത്തിന് ദുരിതാശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയാണ് സണ്ണി ലിയോണ്‍ സംഭാവനയായി നല്‍കിയത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കോടികളുടെ സഹായം കേരളത്തിലേക്ക് എത്തുന്നുണ്ട്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങള്‍ കേരളത്തിന് സഹായവുമായി എത്തിയിട്ടുണ്ട്.

ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും രാംചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍ അരിയും കേരളത്തിന് നല്‍കി. അല്ലു അര്‍ജുന്‍, കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ താരങ്ങളും സഹായവുമായി എത്തിയിരുന്നു.

Read more about:
RELATED POSTS
EDITORS PICK