ദുരിതത്തിനിടയില്‍ അശ്ലീല കമന്റിട്ട പ്രവാസിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

Pavithra Janardhanan August 19, 2018

ദുരിതബാധിതരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്‌റ്റില്‍ അശ്ലീല കമന്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടതായി ലുലു ഗ്രൂപ്പ് അറിയിച്ചു. ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സ്വദേശി രാഹുല്‍ സി.പി പുത്തലാത്തിനെയാണ് പിരിച്ചുവിട്ടത്. കേരളത്തില്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ അവഹേളനപരമായ കമന്റുകളിട്ട രാഹുലിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ലുലു ഗ്രൂപ്പ് ഒരിക്കലും അംഗീകരിക്കില്ല. മാത്രമല്ല തങ്ങളുടെ സംസ്‌ക്കാരത്തിനും മൂല്യത്തിനും ചേര്‍ന്നതുമല്ല. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാനാണ് ലുലു ഗ്രൂപ്പും തങ്ങളുടെ സി.എം.ഡി. യൂസഫലിയും ശ്രമിക്കുന്നതെന്നും ലുലു ഗ്രൂപ്പ് പേഴ്‌സണല്‍ ആന്‍ഡ് അഡ്‌മിന്‍ മാനേജര്‍ പ്രജിത്ത് കുമാര്‍ അറിയിച്ചു.

Tags: , , ,
Read more about:
EDITORS PICK