കുങ്കുമാദി തൈലം നിങ്ങളുടെ മുഖസൗന്ദര്യത്തിന് ബെസ്റ്റ്

Sruthi August 28, 2018
oil-for-skin

ആയുര്‍വ്വേദത്തില്‍ കുങ്കുമാദി തൈലം പ്രധാനിയാണ്. കുങ്കുമാദി തൈലം ശുദ്ധമായതു തന്നെ ചോദിച്ച് അന്വേഷിച്ചു വാങ്ങണം. ചുവന്ന നിറത്തിലിരിക്കുന്ന ഈ തൈലം രണ്ടോ മൂന്നോ തുള്ളി പുരട്ടിയാല്‍ മുഖസൗന്ദര്യം വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്.kumkumadi-tailam

പേരു സൂചിപ്പിക്കുന്ന പോലെ കുങ്കുമപ്പൂവാണ് ഇതിലെ മുഖ്യ ചേരുവ. കുങ്കുമപ്പൂ മാത്രമല്ല, ചന്ദനം, രക്തചന്ദനം, മഞ്ഞള്‍ തുടങ്ങിയ ഒരു പിടി ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ ഓയിലാണിത്. 26 ഓളം ആയുര്‍ വേദ ചേരുവകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യ പ്രശ്നങ്ങള്‍ക്കുളള നല്ല പരിഹാര മാര്‍ഗമാണിത്.mixed-oilചര്‍മത്തിന് നിറം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുങ്കുമാദി തൈലം പുരട്ടുന്നത്. ഇതിലെ മഞ്ഞള്‍, ചന്ദനം, കുങ്കുമപ്പൂ തുടങ്ങിയവ നിറം ലഭിയ്ക്കാനുളള എളുപ്പ വഴിയാണ്.Oil-for-skinകണ്ണിനടിയിലെ കറുപ്പകറ്റാനും ഇത് സഹായിക്കും. ഇതുവഴി ചര്‍മ്മത്തിന് പ്രായക്കുറവ് തോന്നിക്കും. കുറച്ചുനാള്‍ തുടര്‍ച്ചയായി പുരട്ടിനോക്കൂ…എല്ലാ പ്രശ്‌നങ്ങളും മാറികിട്ടും.

Tags: ,
Read more about:
EDITORS PICK