മഹീന്ദ്രയുടെ പടക്കുതിരയെത്തി, മഹീന്ദ്ര മരാസോ

Sruthi September 3, 2018
mahindra-marazzo

എതിരാളികള്‍ ഇനി സൂക്ഷിച്ചോളൂ..മഹീന്ദ്ര അവരുടെ പടക്കുതിരയെ കളത്തിലിറക്കി കഴിഞ്ഞു. 9.99 ലക്ഷം മുതല്‍ 13.90 ലക്ഷം വരെയാണ് വില കണക്കാക്കുന്നത്. നാല് വ്യത്യസ്ഥ രൂപങ്ങളില്‍ വാഹനം ഇറങ്ങുന്നുണ്ട്. എം 2 ന് 9.99 ലക്ഷം രൂപയും, എം 4 ന് 10.95 ലക്ഷം രൂപയും, എം6 ന് 12.40 രൂപയും, എം 8ന് 13.90 ലക്ഷം രൂപയുമാണ് വില.

പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന മരാസോ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്‌സ തുടങ്ങിയ വാഹനങ്ങളോടാണു ഇവ മത്സരിക്കാനിറങ്ങുന്നത്. സെഗ്മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പല ഫീച്ചറുകളുമായാണ് മരാസോ എത്തിയിട്ടുള്ളതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.marazzoഅടിസ്ഥാന വകഭേദമായ എം2 വില്‍ 16 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ പവര്‍ വിന്‍ഡോ, ഫാബ്രിക് സീറ്റ് അപ്ഹോള്‍സ്റ്ററി, വെര്‍ട്ടിക്കലി റൂഫ് മൗണ്ടഡ് എസി, എസി വെന്റുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഡിജിറ്റല്‍ ക്ലോക്ക്, മാനുവല്‍ മിററുകള്‍, എന്‍ജിന്‍ ഇമൊബിലൈസര്‍ എന്നിവയുണ്ടാകും. രണ്ടാമത്തെ വകഭേദമായ എം4 ല്‍ എം2 ലെ ഫീച്ചറുകള്‍ കൂടാതെ ഷാര്‍ക്ക് ഫിന്‍ ആന്റീന, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്, പിന്നിലെ വൈപ്പര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മിററുകള്‍, വോയിസ് മെസേജിങ് സംവിധാനം, പിന്‍നിര യാത്രക്കാര്‍ക്കു വേണ്ടിയുള്ള യുഎസ്ബി, അഡത കണക്ടിവിറ്റി ഓപ്ഷനുകള്‍ എന്നിവയുണ്ട്.mahindra-marazzoമൂന്നാമത്തെ വകഭേദമായ എം 6 ല്‍ മുന്‍ പിന്‍ ഫോഗ്ലാംപുകള്‍, ഫോളോ മീ ഹോം പ്രോജക്ടര്‍ ഹെഡ്ലാംപുകള്‍ പ്രീമിയം ഫാബ്രിക് അപ്ഹോള്‍സ്റ്ററി, ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റീയറിങ്ങിലുള്ള ഓഡിയോ കണ്‍ട്രോളുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, കോര്‍ണറിങ് ലാംപുകള്‍, നാവിഗേഷന്‍, കീലെസ് എന്‍ട്രി എന്നിവയുണ്ട്

എം8 ല്‍ മറ്റു മോഡലുകള്‍ക്കുള്ള ഫീച്ചറുകള്‍ കൂടാതെ. 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുകള്‍, ലെതര്‍ സീറ്റ് അപ്ഹോള്‍സ്റ്ററി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്സ് ക്യാമറ ഡിസ്പ്ലെ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ എന്നിവയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ മിറര്‍ എന്നിവയുമുണ്ട്.

Tags: ,
Read more about:
EDITORS PICK