പഴക്കം മനസിലാകാതിരിക്കാന്‍ മത്സ്യത്തിന് പ്ലാസ്റ്റിക് കണ്ണുവെച്ച് വില്‍പ്പന നടത്തി

Sruthi September 4, 2018
fish

കുവൈറ്റ്: കേടുകൂടാതിരിക്കാന്‍ പല കെമിക്കലുകളും മത്സ്യങ്ങള്‍ക്കുമുന്നില്‍ പ്രയോഗിക്കുന്നുണ്ട്. വിശ്വസിച്ച് ഒരു മത്സ്യവും വാങ്ങിച്ച് കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

മത്സ്യ മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക് കണ്ണുള്ള മത്സ്യത്തെയാണ് വിറ്റത്. കുവൈറ്റിലാണ് സംഭവം.fish_marketസംഭവത്തില്‍ കുവൈറ്റ് ഉപഭോക്തൃ വകുപ്പ് അന്വേഷണം ആരംഭിച്ചു. മത്സ്യത്തിന്റെ പഴക്കം എളുപ്പം തിരിച്ചറിയാതിരിക്കാനായി യഥാര്‍ത്ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണ് വച്ച് കച്ചവടം നടത്തിയ സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

മാര്‍ക്കറ്റില്‍ നിന്ന് മീന്‍ വാങ്ങിയ ഒരു യുവതി അത് വൃത്തിയാക്കുന്നതിനിടയിലാണ് മീനിന്റെ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണുകളാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ അവര്‍ അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു.

Read more about:
EDITORS PICK