യു എ ഇയില്‍ വാട്സാപ്പ് വഴി പുതിയ തട്ടിപ്പ്; ജാഗ്രത പാലിക്കണം

Pavithra Janardhanan September 5, 2018

യു എ ഇയില്‍ വാട്സാപ്പ് വഴി പുതിയ തട്ടിപ്പ് നടക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. മൊബൈല്‍ സേവന ദാതാക്കളുടെ പേരില്‍ വന്‍ തുക സമ്മാനം അടിച്ചതായി വാട്സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ച്‌ പണം തട്ടുന്നതാണ് പുതിയ രീതി.


മൊബൈല്‍ സേവന കമ്ബനിയായ ഡു വിന്റെ പേരിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ പലരും ഇത്തരം തട്ടിപ്പുകളെ കുറിച്ച്‌ ബോധവാന്മാരാണെങ്കിലും ചിലര്‍ തട്ടിപ്പുകാരെ മനസ്സിലാക്കാതെ തങ്ങളുടെ വിവരങ്ങള്‍ കൈമാറുകയും അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കുകയും ചെയ്യുന്നുണ്ട്. ഇതാണ് ഈ രീതിയിലുള്ള തട്ടിപ്പുകള്‍ കൂടിവരാന്‍ കാരണം.

whatsapp
ഇത്തരം ഗുരുതരമായ തട്ടിപ്പുകളെ കുറിച്ച്‌ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും, തട്ടിപ്പ് സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണമെന്നും ഡു ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ 2020 എക്‌സ്‌പോയുടെ പേരിലും തട്ടിപ്പുകള്‍ നടന്നിരുന്നു.

Tags:
Read more about:
EDITORS PICK