വെറും വയറ്റിൽ ഏത്തപ്പഴം കഴിച്ചാൽ സംഭവിക്കുന്നത്?

Pavithra Janardhanan September 5, 2018

വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഫലമാണ് ഏത്തപ്പഴം (നേന്ത്രപ്പഴം). എല്ലാവർക്കും പ്രിയപ്പെട്ട ഈ ഫലം വെറും വയറ്റിൽ കഴിക്കാമോ എന്നുള്ളത് ആരിലും ഉത്കണ്ഠ ഉണർത്തുന്ന ഒരു ചോദ്യമാണ്.പ്രഭാതഭക്ഷണമായി ഏത്തപ്പഴംമാത്രം മതിയാകും എന്നും, ഇത് വളരെ ഗുണകരമാണ് എന്നുമാണ് ഇവരുടെ ധാരണ. എന്നാൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കുന്നത് നല്ലൊരു ശീലമല്ല.

ഏത്തപ്പഴം പോഷകങ്ങൾകൊണ്ട് സമ്പന്നമാണ്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്ന ശീലം ഉണ്ടാകുകയാണെങ്കിൽ, ശരീരത്തിലെ മറ്റ് ധാതുക്കളുടെ അളവിൽ ഗണ്യമായ കുറവുണ്ടാകും. അതിനാൽ ഈ ഫലം വെറും വയറ്റിൽ കഴിക്കുന്ന ശീലം ഒഴിവാക്കുകയാണ് നല്ലത്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു, രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു, ക്ഷീണം, മലബന്ധം, കുടൽപ്പുണ്ണ്, അങ്ങനെ ഒട്ടനവധി ശാരീരിക ക്രമക്കേടുകളെ പരിഹരിക്കാൻ ഏത്തപ്പഴത്തിന് കഴിയും. ഹീമോഗ്ലോബിന്റെ ഉല്പാദനത്തെ വർദ്ധിപ്പിച്ച് വിളർച്ചയെ ഭേദമാക്കുന്നു.

ഈ പറഞ്ഞ ഗുണഗണങ്ങളെല്ലാം ഏത്തപ്പഴത്തിൽനിന്നും ലഭിക്കണമെങ്കിൽ ശരിയായ സമയത്താണോ അതിനെ ഉപയോഗിക്കുന്നത് എന്നുള്ള കാര്യം വളരെ പ്രധാനമാണ്. വെറും വയറ്റിലാണ് ഉപയോഗിക്കുന്നതെങ്കിൽ, മഗ്നീഷ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും അസംതുലനം സൃഷ്ടിക്കപ്പെടുന്നു എന്നതിന് പുറമെ ഉദരസംബന്ധമായ പ്രശ്‌നങ്ങൾ ഗൗരവമാകുകയോ സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നു. പ്രഭാതഭക്ഷണത്തിനുവേണ്ടിയുള്ള ഒന്നാന്തരം ഭക്ഷണമാണ് ഏത്തപ്പഴം. എന്നാൽ അതിനെ ഉപയോഗിക്കേണ്ട ശരിയായ സമയം അറിഞ്ഞിരിക്കേണ്ടതുണ്ട്.

പൊട്ടാസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും എന്നുവേണ്ട നാരുഘടകങ്ങളുടെകൂടി മെച്ചപ്പെട്ട ഉറവിടമായതുകൊണ്ട് ഡോക്ടർമാർ തങ്ങളുടെ രോഗികൾക്ക് ഏത്തപ്പഴം നിർദ്ദേശിക്കാറുണ്ട്. വിശപ്പ് മാറ്റുന്നു എന്ന് മാത്രമല്ല, ശരീരോർജ്ജത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 25 ശതമാനത്തോളം പഞ്ചസാര ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരപ്രവർത്തനങ്ങളുടെ ഊർജ്ജദായകങ്ങളായി ഇവ നിലകൊള്ളുന്നു.

മറ്റ് ഭക്ഷണ പദാർത്ഥങ്ങളോടൊപ്പം ഏത്തപ്പഴത്തെ ഭക്ഷിക്കുകയാണെങ്കിൽ, വെറും വയറ്റിൽ കഴിക്കുന്നതിനെക്കാൾ കൂടുതലായി പോഷണപ്രക്രിയ ശരീരത്തിൽ നടക്കും. ചില ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന ഉന്നത അളവിനുള്ള പഞ്ചസാരഘടകങ്ങൾ ഊർജ്ജത്തെ പ്രദാനം ചെയ്യുന്നു, എന്നാൽ വെറും വയറ്റിലാണ് കഴിക്കുന്നതെങ്കിൽ ഏതാനും മണിക്കൂറുകൾ കഴിയുമ്പോഴേക്കും ഊർജ്ജമെല്ലാം ചോർന്നുപോകുകയും ചെയ്യുന്നു. മാത്രമല്ല, അലസത, ക്ഷീണം, ഉറക്കം എന്നിവ ഉണ്ടാക്കും.പല പോഷകാഹാര വിദഗ്ദരുടെയും അഭിപ്രായത്തിൽ, ഏത്തപ്പഴം ഭക്ഷിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് നല്ലതാണ്, എന്നാൽ അതിനോടൊപ്പം മറ്റ് ഭക്ഷണപദാർത്ഥങ്ങളുംകൂടി ഉണ്ടായിരിക്കണം. കുതിർത്തെടുത്ത ഉണക്കിയ പഴവർഗ്ഗങ്ങളോടൊപ്പം ഭക്ഷിക്കുകയാണെങ്കിൽ ഇതിന്റെ അമ്ലസ്വഭാവത്തെ ലഘൂകരിക്കാൻ സാധിക്കും.

ആയുർവ്വേദം പറയുന്നത് ഒരു ഫലങ്ങളും വെറും വയറ്റിൽ കഴിക്കരുതെന്നാണ്. അതിനാൽ ഏത്തപ്പഴം മാത്രമല്ല, എല്ലാ പഴവർഗ്ഗങ്ങളും വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. ഇപ്പോൾ നമുക്ക് ലഭിക്കുന്ന പഴവർഗ്ഗങ്ങളൊന്നും സ്വാഭാവികമായി കൃഷിചെയ്യപ്പെട്ട് ലഭിക്കുന്നവയല്ല

Tags:
Read more about:
EDITORS PICK