ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ചാല്‍ വയറെരിച്ചില്‍ ഉണ്ടാകുമോ?

Pavithra Janardhanan September 6, 2018

കേരളം അതിജീവനത്തിന്റെ പാതയിലാണ്. എന്നാൽ മഴ ദുരിതം വിതച്ച കേരളത്തിന്റെ പല ഭാഗങ്ങളും പകർച്ച വ്യാധിയുടെ ഭീഷണിയിലാണ്. ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിർദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. മരണകാരണമായ പകർച്ചവ്യാധികളിൽ രണ്ടാം സ്ഥാനത്താണ് എലിപ്പനി.

പ്രളയം ഉണ്ടായി ഓഗസ്റ്റ് മാസം മുതല്‍ എലിപ്പനി സംശയിച്ച 45 മരണവും 13 സ്ഥിരീകരിച്ച മരണവുമാണുണ്ടായത്. അതേസമയം ജനുവരി മുതല്‍ എലിപ്പനി സംശയിച്ച 85 മരണവും 43 സ്ഥിരീകരിച്ച മരണവുമാണുണ്ടായത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പോയ രക്ഷാപ്രവർത്തകരിലും എലിപ്പനി ബാധ കണ്ടുവരുന്നുണ്ട്. സാധരണയായി എലികൾ ക്ക് പുറമേ കന്നുകാലികൾ, ആടുകൾ, പട്ടികൾ എന്നിവയും ‘എലിപനി, രോഗാണുവിന്റെ സ്വാഭാവിക വാഹകരാണ്. രോഗലക്ഷണങ്ങൾ കാണിക്കാത്ത ഇവകളുടെ വൃക്കകളിൽ പെരുകുന്ന എലിപനി രോഗാണുക്കൾ മൂത്രത്തിലൂടെ മണ്ണിലെത്തി, വെള്ളത്തിലൂടെ വ്യാപിക്കുന്നു. മൂന്നാഴ്ചയോളം ആയുസ്സുള്ള ഇവ ഈർപ്പവും, ക്ഷാരഗുണവുo ലവണ സ്വഭാവമുള്ള (salinity)തുമായ മണ്ണിലും, ചളിവെള്ളത്തിലും ദീർഘനാൾ ജീവിക്കാം.സ്വാഭാവികമായി കന്നുകാലികളിലെ മൂത്രത്തിന് എലികളെ അപേ ക്ഷിച്ച് അനേകമിരട്ടി അളവുള്ളതിനാൽ ഇത് വഴിയാണ് കൂടുതൽ എലിപ്പനി പടരാൻ സാധ്യത ഉള്ളത്.

leptospirosis

ഇത്തരം പ്രദേശ ങ്ങളിൽ മണ്ണിലും ചളിയിലും ജോലി ചെയ്യുന്നവർ( ശുചീകരണം, കാർഷികം ,നിർമ്മാണം) രോഗാണുമായി സമ്പർക്കപ്പെടുമ്പോൾ അവരുടെ തൊലി, ശളേഷ്മ സ്തരം ഇവ വഴിയാണ് രോഗാണു ശരീരത്തിലെത്തുന്നത്.
ശരിരത്തിൽ എ വിടെയെങ്കിലും ചെറു മുറിവുകൾ, വ്രണങ്ങൾ ‘പാദം വീണ്ടുകീറി യ വർ, ഏറെ നേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദലമായ വർ തുടങ്ങിയവരിൽ രോഗാണുവിന് പ്രവേശനം എളുപ്പമാണ്.

അതിനാൽ എലിപ്പനി ബാധയുള്ള പ്രദേശങ്ങളിൽ മണ്ണിലും, ചളിയിലും വെള്ളക്കെട്ടുകളിലും തൊഴിലിലേപ്പെടുന്നവർ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പ്രതിരോധ ഔഷധമായ ഡോക്സി സൈക്ളിൻ ആഴ്ചയിലൊരു ദിവസം ആഹാരത്തിന് ശേഷം ധാരാളം വെള്ളത്തോടൊപ്പം കഴിക്കുകയും ജോലി സമയങ്ങളിൽ വ്യക്തി സുരക്ഷാ നടപടികളായ കൈകളിൽ റബ്ബർകൈയ്യുറകളും, കാലുകളിൽ റബ്ബർ ഷൂസോ / പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ് കെട്ടുകയോ, ജോലി കഴിഞ്ഞാൽ സോപ്പു പയോഗിച്ച് നല്ലവണ്ണം കൈകാൽ കഴുകുകയും വേണം. മുറിവുള്ളവർ ബീറ്റാഡിൻ പോലുള്ള ആൻറി സെപ്റ്റിക് ലേ പനങ്ങൾ പുരട്ടുകയും അതിന് മേൽ വെള്ളം കടക്കാത്ത പ്ലാസ്റ്റർ ഒട്ടിക്കുകയും വേണം.

അതേസമയം ഡോക്സിസൈക്ലിന്‍ ഗുളിക ചില ആള്‍ക്കാര്‍ക്കെങ്കിലും ഗാസ്ട്രൈറ്റിസ് അഥവാ വയറെരിച്ചില്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി ചില മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. ആഹാര ശേഷം മാത്രം ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കുക.
2. ആഹാരത്തിന് അര മണിക്കൂര്‍ റാന്‍റാക് 150 മില്ലി ഗ്രാം ഗുളിക കഴിക്കുക.
3. ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ച ശേഷം ഉടനടി കിടക്കാതിരിക്കുക.

 

Read more about:
EDITORS PICK