സഞ്ചാരികളുടെ വാഹനത്തിലേക്ക് ചാടിക്കയറി സിംഹത്തിന്റെ സ്‌നേഹപ്രകടനം; വീഡിയോ വൈറൽ

Pavithra Janardhanan September 8, 2018

സഞ്ചാരികളുടെ വാഹനത്തിലേയ്ക്ക് ചാടിക്കയറി കൊഞ്ചുന്ന സിംഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കിലാണ് സഞ്ചാരികളെ അമ്ബരപ്പിക്കുന്ന സംഭവമുണ്ടായത്.

വാഹനത്തിനുള്ളിൽ കയറിയ സിംഹം സന്ദർശകരുടെ ശരീരത്തിനു മുകളിൽ കൂടി കയറുന്നതാണ് ദൃശ്യങ്ങളിൽ. തികച്ചു ശാന്തനായിരുന്ന സിംഹം ഒരു വിധത്തിലും സന്ദർശകരെ വേദനിപ്പിച്ചിരുന്നില്ല. മൃഗശാലാ അധികൃതർ തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

രണ്ട് മാസം മുമ്പ് ഇതേ പാർക്കിൽ വാഹനത്തിലെത്തിയ സന്ദർശകരെ മറ്റൊരു സിംഹം ആക്രമിച്ചിരുന്നു.

Tags:
Read more about:
EDITORS PICK