ഇന്ത്യന്‍ ടീമില്‍ തര്‍ക്കം, വിരാട് കോഹ്ലിയെ അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ്മ

Sruthi September 8, 2018
kohli-rohit

ഇന്ത്യന്‍ ടീം പുതിയ വിവാദത്തിന് വഴിതുറക്കുകയാണ്. പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങളുമായി കുതിക്കുന്ന കോഹ്ലി ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി കഴിഞ്ഞ താരമാണ്.

മറുവശത്ത് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ്മ.rohit_sharma_and_virat_kohliഏകദിനത്തില്‍ മൂന്ന് ഇരട്ടസെഞ്ചുറികള്‍ സ്വന്തം പേരിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ ടീമിന്റെ നെടുന്തൂണുകളില്‍ ഒരാളാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 മത്സരം ഇന്ത്യ 2-1 ന് വിജയിച്ചിരുന്നു. ശേഷം ഏകദിന പര്മ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 3-1ന് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി കഴിഞ്ഞു.

ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഇന്ത്യക്കായി ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചവരില്‍ ഒരാളായ രോഹിത് ശര്‍മ്മയ്ക്ക് ടെസ്റ്റില്‍ അവസരം ലഭിച്ചില്ല എന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. അവിടംതൊട്ട് ടീമില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങി.virat-kohli-and-rohit-sharmaവിരാട് കോഹ്ലി മാത്രമാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്നത്. ഇതോടെ രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ പ്രകടനം വ്യാപകമായി വിമര്‍ശിക്കപ്പെടുന്നതിനിടെയാണ് രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും തമ്മിലുള്ള ശീതയുദ്ധം ആരാധകരുടെ ശ്രദ്ധയില്‍ പെടുന്നത്.

രോഹിത് ശര്‍മ്മ, വിരാട് കോഹ്ലിയെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. രോഹിതും കോഹ്ലിയും അടുത്ത സുഹൃത്തുക്കളായിരുന്നു.

Read more about:
EDITORS PICK