പ്രണയം തുറന്നുപറഞ്ഞ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍, ഇതാണ് ചാരു

Sruthi September 9, 2018
sanju

തന്റെ പ്രണയസഖിയെ ആരാധകര്‍ക്കുമുന്നില്‍ കാണിച്ചുകൊടുത്ത് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഏറെ നാളായി പ്രണയത്തിലായിരുന്ന സഞ്ജുവിന്റെ ചാരു ഇതാണ്. തിരുവനന്തപുരം സ്വദേശിനി ചാരു. ഇരുവരും വിവാഹത്തിനായുള്ള ഒരുക്കത്തിലാണ്.

ഫേസ്ബുക്കിലൂടെയാണ് സഞ്ജു പ്രണയവും വിവാഹവും വെളിപ്പെടുത്തിയിരിക്കുന്നത്. 2013 ഓഗസ്റ്റ് 22ന് രാത്രി 11.11നാണ് താന്‍ ആദ്യമായി ചാരുവിന് സന്ദേശം അയച്ചതെന്ന് സഞ്ജു പറഞ്ഞു.sanju-samso കാമുകിക്കൊപ്പമുളള ഒരു ചിത്രം പങ്കുവെയ്ക്കാനും ചാരുവുമായി പ്രണയത്തിലാണെന്ന് ലോകത്തോട് വിളിച്ച് പറയാനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും സഞ്ജു പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 22ന് വിവാഹിതനാകുമെന്നുള്ള സൂചനയുണ്ട്. ഒരുമിച്ച് സമയം ചെലവഴിച്ച തങ്ങള്‍ക്ക് ഒരുമിച്ച് പൊതു ഇടത്തില്‍ നടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സഞ്ജു പറഞ്ഞു. തങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് സഞ്ജു നന്ദി പറഞ്ഞു.sanju-Samson‘ഞങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിച്ചു. ഒരുമിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇന്ന് മുതല്‍ ഞങ്ങള്‍ക്ക് അതിന് സാധിക്കും. ഞങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് നന്ദി. നിന്നെ പോലെ വിശേഷപ്പെട്ട ഒരാളെ കൂടെ ലഭിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ് ചാരു. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണം’ സഞ്ജു പറഞ്ഞു.

Read more about:
EDITORS PICK