ട്രോളുകൾ വ്യക്തിഹത്യനടത്തുന്നു; സോഷ്യല്‍മീഡിയയിലെ ട്രോളുകൾക്ക് വിലക്ക് !

Pavithra Janardhanan September 9, 2018

സോഷ്യല്‍മീഡിയയിലെ ട്രോളുകൾക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ട്രോളുകള്‍ ജനങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തുന്നുവെന്നും വ്യക്തിഹത്യകള്‍ നടത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പരിഹസിക്കുക, പ്രകോപനം ഉണ്ടാക്കുക, അന്യരെ ശല്യപ്പെടുത്തുക തുടങ്ങിയ പോസ്റ്റുകള്‍ക്കെതിരെയാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. നിയമ ലംഘനം നടത്തുന്നവര്‍ക്ക് പരമാവധി അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഇതിനുപുറമെ 30 ലക്ഷം റിയാല്‍ വരെ (ഏകദേശം 5.76 കോടി രൂപ) പിഴ ചുമത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കി.

facebook

മതമൂല്യങ്ങളെ അപമാനിക്കുക, ധാര്‍മികതയ്ക്ക് വിരുദ്ധമായ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുക, തെറ്റിദ്ധാരണ ആശയങ്ങള്‍ പ്രചരിപ്പിക്കുക, തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളും സൈബര്‍ കുറ്റകൃത്യമായി പരിഗണിക്കും.

Read more about:
EDITORS PICK