ചുവന്ന പശുക്കുട്ടി പിറന്നത് ലോകാവസാന സൂചനയോ? ചുവന്ന പശുക്കുട്ടിയെ ബലികൊടുത്ത് മാത്രമേ ജെറുസലേമില്‍ മൂന്നാമത് ദേവാലയം പണിയാനാവൂ എന്ന് ബൈബിളില്‍ പറഞ്ഞതെന്തുകൊണ്ട്?

Sruthi September 11, 2018
red-cow

പ്രളയത്തിനുശേഷം കാലാവസ്ഥയില്‍ പല മാറ്റങ്ങളും കണ്ടുവരുന്നു. 2020 ഓടെ ലോകം അവസാനിക്കുമെന്നുള്ള സൂചനകള്‍ പലതും കണ്ടുതുടങ്ങിയെന്നാണ് വിവരം. ഇതിനിടയില്‍ ജെറുസലേമില്‍ ചുവന്ന പശുക്കുട്ടി പിറന്നതും അപായ സൂചനയാണ്. 2000 വര്‍ഷങ്ങള്‍ക്കിടെയാണ് ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടായത്.

പശുക്കുട്ടി പിറന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് ചിലരുടെ സംശയം. ഇത്തരം പശുക്കുട്ടി പിറക്കുന്നത് ലോകാവസാന സൂചനയാണെന്ന് ബൈബിളില്‍ പറഞ്ഞതാണ് കാരണം.cow ഈ പശുക്കുട്ടിയുടെ പിറവിയോടെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പ്രവചിക്കുന്നു. ബൈബിളിലെ 19ാം അധ്യായത്തില്‍ ദൈവം മോശയോടും ഇസ്രയേലുകാരോടും ന്യൂനതകള്‍ ഇല്ലാത്ത ചുവന്ന പശുക്കുട്ടിയെ കൊണ്ട് വരാന്‍ ആവശ്യപ്പെടുന്നുണ്ട്. ക്ലീന്‍സിങ് സെറിമണിയുടെ ഭാഗമായിട്ടാണീ ആവശ്യം ദൈവം മുന്നോട്ട് വച്ചിരുന്നത്.

ചുവന്ന പശുക്കുട്ടിയെ ബലികൊടുത്ത് മാത്രമേ ജെറുസലേമില്‍ മൂന്നാമത് ദേവാലയം പണിയാനാവൂ എന്നും ഈ ബൈബിള്‍ ഭാഗം വിശദീകരിക്കുന്നു. ഇതിനെ തുടര്‍ന്നാവാം മിശിഹായുടെ തിരിച്ച് വരവും ജഡ്ജ്മെന്റ് ഡേയും അരങ്ങേറുന്നതെന്നും ചില ദൈശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നുണ്ട്.bibleകഴിഞ്ഞ മാസം അവസാനമാണ് ജെറുസലേമില്‍ ചുവന്ന പശുക്കുട്ടി പിറന്നത്. ജെറുസലേം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപരമായ സംഘടനയായ ദി ടെംപിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും വിശുദ്ധ പുസ്തകങ്ങളില്‍ പ്രവചിച്ചിരിക്കുന്ന ലോകാവസാന പ്രവചനത്തിലേക്ക് നയിക്കുന്ന പശുക്കുട്ടിയാണിതെന്ന മുന്നറിയിപ്പ് ശക്തമായതിനെ തുടര്‍ന്നായിരുന്നു ഈ പരിശോധന.

Tags: , ,
Read more about:
EDITORS PICK